‘ഗോൾഡൻ കളർ ഡ്രെസ്സിൽ ഗ്ലാമറസ് ലുക്കിൽ അനിഖ സുരേന്ദ്രൻ, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ഇന്നത്തെ കാലത്ത് സിനിമയിൽ അഭിനയിക്കുന്ന സമയം മുതൽ തന്നെ സോഷ്യൽ മീഡിയകളിലും ഒപ്പം തന്നെ സജീവമായി നിലനിൽക്കുന്ന താരങ്ങളാണ് കൂടുതലായി ഉള്ളത്. ആദ്യ സിനിമ കഴിയുമ്പോൾ തന്നെ താരങ്ങൾക്ക് ആരാധകർ ഉണ്ടാവുകയും സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകളിൽ ഫോളോവേഴ്സിന്റെ എണ്ണം കൂടുകയുമൊക്കെ ചെയ്യുന്ന കാഴ്ച പതിവാണ്. സിനിമയിൽ പ്രധാന വേഷം ചെയ്യുന്നവർക്ക് മാത്രമല്ല ഇത്.

ബാലതാരമായി അഭിനയിക്കുന്നവർക്ക് പോലും ഇന്നത്തെ കാലത്ത് ഒരുപാട് ആരാധകരും ഫാൻ പേജുകളുമൊക്കെ സമൂഹ മാധ്യമങ്ങളിൽ ഉണ്ടാവാറുണ്ട്. അത്തരത്തിൽ തെന്നിന്ത്യയിൽ ഒരുപാട് ആരാധകരുള്ള ഒരു മലയാളി ബാലതാരമാണ് അനിഖ സുരേന്ദ്രൻ. മമ്മൂട്ടിയുടേയും അജിത്തിന്റെയും ഒക്കെ മകളായി സിനിമയിൽ അഭിനയിച്ചാണ് അനിഖയ്ക്ക് ഈ താര പ്രവാഹം ലഭിച്ചത്.

കഥ തുടരുന്നു ആണ് അനിഖയുടെ ആദ്യമായി ശ്രദ്ധിക്കപ്പെട്ട സിനിമയെങ്കിലും ഛോട്ടാ മുംബൈയിൽ താരം അഭിനയിച്ചിട്ടുണ്ട്. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് 2013-ൽ 5 സുന്ദരികൾ എന്ന സിനിമയിലൂടെ അനിഖ നേടിയിട്ടുമുണ്ട്. ഒരു നായികയായി അഭിനയിക്കാനുള്ള ലുക്കിലേക്ക് ഈ കുഞ്ഞു താരം എത്തിക്കഴിഞ്ഞുവെന്ന് വേണം പറയാൻ.

അനിഖയുടെ ഫോട്ടോഷൂട്ടുകൾ കണ്ടാൽ അത് തോന്നിപ്പിക്കുന്നതാണ്. താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ് ശ്രദ്ധേയമാവുന്നത്. ഗോൾഡൻ നിറത്തിലെ വസ്ത്രങ്ങളിൽ ഗ്ലാമറസ് ലുക്കിൽ തിളങ്ങിയ അനിഖയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് ഫോട്ടോഗ്രാഫറുമാരായ അയിഷയും ഫാബിയും ചേർന്നാണ്. ഡാ മാൻസിന്റെ ഡിസൈനിങ്ങിൽ പാർവതിയാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. റിസ് വാനാണ് മേക്കപ്പ്.