‘മകൾക്ക് ഒപ്പം 34-ാം വിവാഹ വാർഷികം ആഘോഷിച്ച് ആക്ഷൻ കിംഗ് അർജുൻ..’ – ചിത്രങ്ങൾ കാണാം

കഴിഞ്ഞ നാല്പത് വർഷത്തോളമായി തെന്നിന്ത്യൻ സിനിമയിൽ നിറസാന്നിദ്ധ്യമായി താരമാണ് നടൻ അർജുൻ സർജ. കന്നഡ ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരം പിന്നീട് തെലുങ്ക്, തമിഴ് സിനിമകളിലും സജീവമായി. തമിഴിലാണ് അർജുൻ കൂടുതൽ തിളങ്ങിയത്. ആക്ഷൻ രംഗങ്ങളിൽ മിക്ക നടന്മാർക്കും വെല്ലുവിളി ഉയർത്തിയ അർജുൻ ആരാധകർ ‘ആക്ഷൻ കിംഗ്’ എന്നാണ് വിളിക്കുന്നത്.

59 വയസ്സ് ആയെങ്കിലും അർജുനെ ഇപ്പോൾ കണ്ടാലും ഒരു മുപ്പതുകാരന്റെ ലുക്കാണ്. ജന്റിൽമാൻ എന്ന ചിത്രമാണ് തമിഴിൽ അർജുന് ആരാധകർ ഉണ്ടാക്കി കൊടുത്തത്. ആ സിനിമയിലെ അഭിനയത്തിന് അർജുന് മികച്ച നടനുള്ള തമിഴ് നാട് സർക്കാരിന്റ അവാർഡും ലഭിച്ചിട്ടുണ്ട്. 1999 മുതൽവൻ എന്ന സിനിമയ്ക്ക് വീണ്ടും അർജുനെ തേടി മികച്ച നടനുള്ള അവാർഡ് എത്തി. ഒരു കന്നഡ ചിത്രത്തിനും മികച്ച നടനുള്ള സംസ്ഥാന അവാർഡ് കിട്ടിയിട്ടുണ്ട്.

1988-ലായിരുന്നു അർജുന്റെ വിവാഹം. കന്നഡ നടിയായിരുന്ന നിവേദിതയാണ് താരത്തിന്റെ ഭാര്യ. ഇരുവർക്കും രണ്ട് പെണ്മക്കളുമുണ്ട്. മൂത്തമകൾ ഐശ്വര്യ സിനിമയിൽ അഭിനയിക്കുന്നുമുണ്ട്. തന്റെ മാതാപിതാക്കൾക്ക് മുപ്പത്തിനാലാം വിവാഹവാർഷികം ആശംസിച്ചുകൊണ്ട് ഇപ്പോൾ പോസ്റ്റ് ഇട്ടിരിക്കുകയാണ് ഐശ്വര്യ. അർജുന്റെ ആരാധകർ ഉൾപ്പടെ നിരവധി പേരാണ് ആശംസകൾ അറിയിച്ച് കമന്റുകൾ ഇടുന്നത്.

തമിഴിലും തെലുങ്കിലും കന്നഡയിലും ഒക്കെ സജീവമായി അഭിനയിച്ചെങ്കിലും അർജുൻ മലയാളത്തിൽ അഭിനയിക്കുന്നത് മമ്മൂട്ടിക്ക് ഒപ്പം 2010-ൽ വന്ദേ മാതരം എന്ന സിനിമയിലാണ്. പിന്നീട് ദിലീപ് ചിത്രമായ ജാക്ക് ആൻഡ് ഡാനിയേൽ, മോഹൻലാലിനൊപ്പം മരക്കാർ എന്നീ സിനിമകളിലും അർജുൻ മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്. വിരുന്ന് എന്ന സിനിമയിലൂടെ വീണ്ടും മലയാളത്തിലേക്ക് വരാൻ പോവുകയാണ് താരം.