‘കുട്ടിയുടുപ്പിൽ സ്റ്റൈലിഷ് ലുക്കിൽ നടി ഐശ്വര്യ ലക്ഷ്മി, ഹോട്ടിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

‘കുട്ടിയുടുപ്പിൽ സ്റ്റൈലിഷ് ലുക്കിൽ നടി ഐശ്വര്യ ലക്ഷ്മി, ഹോട്ടിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

മായനദി എന്ന സിനിമയിലൂടെ ജനഹൃദയങ്ങളിൽ കയറിക്കൂടിയ താരമാണ് നടി ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലാണ് ഐശ്വര്യ ലക്ഷ്മി ആദ്യമായി അഭിനയിക്കുന്നത്. അതിനേക്കാൾ ശ്രദ്ധനേടിയത് മായനദിയാണ്. ഐശ്വര്യ അഭിനയിച്ച ആദ്യ നാല്‌ സിനിമകളും സൂപ്പർഹിറ്റായി മാറിയതും താരത്തിന് കൂടുതൽ അവസരങ്ങൾ വരാൻ വഴിയൊരുക്കിയിരുന്നു.

ആക്ഷൻ എന്ന സിനിമയിലൂടെ തമിഴിലേക്ക് പോയ ഐശ്വര്യ, ഈ വർഷം അവിടെ ഇറങ്ങിയ ബിഗ് ബഡ്ജറ്റ് ബ്രഹ്മണ്ഡ ചിത്രമായ പൊന്നിയൻ സെൽവത്തിൽ അഭിനയിച്ചിരുന്നു. പൂങ്കുഴലീ എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അതിൽ അഭിനയിച്ചത്. സിനിമയുടെ രണ്ടാം ഭാഗത്തിലും ഐശ്വര്യ ലക്ഷ്മിയുണ്ട്. ഏറെ പ്രതീക്ഷയോടെ തെന്നിന്ത്യൻ സിനിമ ലോകം കാത്തിരിക്കുന്ന ചിത്രം കൂടിയാണ് അത്.

മലയാളത്തിൽ ഐശ്വര്യയുടെ അവസാനമായി അഭിനയിച്ച കുമാരിയിലാണ്. വ്യത്യസ്തമായ ഒരു പ്രമേയമായിരുന്നു ചിത്രത്തിന്റേത്. ഇനി ഐശ്വര്യ അഭിനയിക്കുന്നത് മമ്മൂട്ടി ചിത്രമായ ക്രിസ്റ്റഫറിലാണ്. ദുൽഖറിന്റെ കിംഗ് ഓഫ് കൊത്തയിലും ഐശ്വര്യ ലക്ഷ്മി അഭിനയിക്കുന്നുണ്ട്. ഈ വർഷം ഐശ്വര്യ ലക്ഷ്മിയുടെ ഒമ്പത് സിനിമകളാണ് റിലീസ് ചെയ്തത്. ഒരു നായികാ നടിക്ക് അതൊരു വലിയ ഭാഗ്യമാണ്.

തെന്നിന്ത്യയിൽ നിറഞ്ഞ് നിൽക്കുന്ന താരം ഇപ്പോൾ ഗ്ലാമറസ് ലുക്കിലും അഭിനയിക്കാറുണ്ട്. ഐശ്വര്യ ചെയ്ത സ്റ്റൈലിഷ് ലുക്ക് ഫോട്ടോ ഷൂട്ട് ഇപ്പോൾ ശ്രദ്ധപിടിച്ചു പറ്റുന്നുണ്ട്. കുട്ടിയുടുപ്പിൽ തിളങ്ങിയ ഐശ്വര്യയുടെ ഫോട്ടോസ് എടുത്തിരിക്കുന്നത് ആരിഫ് മിൻഹാസാണ്. സ്മിജി കെ.ടിയുടെ സ്റ്റൈലിങ്ങിൽ ഹൗസ് ഓഫ് ഖദ്ദാറിന്റെ ചെറി ബ്ലോസം നിറത്തിലെ ഔട്ട്.ഫിറ്റാണ് ഐശ്വര്യ ലക്ഷ്മി ധരിച്ചിരിക്കുന്നത്.

CATEGORIES
TAGS