‘നയൻ മാഡത്തിൽ നിന്ന് എന്റെ ഭാര്യയിലേക്ക്!! വിവാഹ ചിത്രങ്ങൾ പുറത്തുവിട്ട് വിഘ്‌നേശ്..’ – ഫോട്ടോസ് കാണാം

‘നയൻ മാഡത്തിൽ നിന്ന് എന്റെ ഭാര്യയിലേക്ക്!! വിവാഹ ചിത്രങ്ങൾ പുറത്തുവിട്ട് വിഘ്‌നേശ്..’ – ഫോട്ടോസ് കാണാം

തെന്നിന്ത്യൻ സിനിമ ലോകം ഒന്നാകെ കാത്തിരുന്ന താരവിവാഹം ഇപ്പോൾ നടന്നിരിക്കുകയാണ്. തെന്നിന്ത്യയിൽ ലേഡി സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന നയൻതാരയും കാമുകനും സംവിധായകനുമായ വിഘ്‌നേശ് ശിവനും തമ്മിലുള്ള വിവാഹം മഹാബലിപുരത്തെ ഒരു സ്വകാര്യ റിസോർട്ടിൽ വച്ച് ഇന്ന് നടന്നു. ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ഇന്ന് തിരശീല വീണിരിക്കുകയാണ്.

നയൻതാരയെ നായികയാക്കി വിഘ്‌നേശ് ശിവൻ സംവിധാനം ചെയ്ത ‘നാനും റൗഡി താൻ’ എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്താണ് ഇരുവരും എടുക്കുന്നതും പിന്നീട് പ്രണയത്തിലാവുന്നതും, ഏഴ് വർഷത്തെ പ്രണയത്തിന് ഒടുവിൽ വിവാഹിതരായത്. തെന്നിന്ത്യയിൽ സജീവമായി ഇപ്പോൾ അഭിനയിക്കുന്ന നയൻ‌താരയുടെ ആദ്യ ബോളിവുഡ് അരങ്ങേറ്റ ചിത്രം ഷൂട്ടിംഗ് പൂർത്തിയായിരിക്കുന്ന സമയത്താണ് വിവാഹം നടന്നിരിക്കുന്നത്.

അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായി അഭിനയിച്ച ഷാരൂഖ് ഖാൻ ഉൾപ്പടെ സൗത്ത് ഇന്ത്യൻ സിനിമയിലെ ഒട്ടുമിക്ക ഭാഷയിലും താരങ്ങൾ പങ്കെടുത്ത ഒരു ആഡംബര താരനിബിഡമായ വിവാഹമാണ് നടന്നത്. രജനികാന്ത്, അജിത്, സൂര്യ, കാർത്തി, വിജയ്, വിജയ് സേതുപതി, ദിലീപ് തുടങ്ങിയ സൂപ്പർസ്റ്റാറുകൾ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ നേരിട്ട് എത്തി വധുവരന്മാരെ അനുഗ്രഹിച്ചു.

വിവാഹം കഴിഞ്ഞപ്പോൾ മുതൽ സോഷ്യൽ മീഡിയയിൽ ആരാധകർ കാത്തിരുന്നത് ചിത്രങ്ങൾക്ക് വേണ്ടിയായിരുന്നു. അതീവ സുരക്ഷയോടെയാണ് വിവാഹ ചടങ്ങുകൾ നടന്നിരുന്നത്. അതുകൊണ്ട് തന്നെ വിവാഹം രാവിലെ തന്നെ കഴിഞ്ഞെങ്കിലും ഒരറ്റ വിവാഹ ഫോട്ടോ പോലും ഇരുവരുടെയും പുറത്തുവന്നിരുന്നില്ല. താരങ്ങൾ വരുന്നതിന്റെ പുറത്തുനിന്നുള്ള ചിത്രങ്ങൾ മാത്രമാണ് വന്നിരുന്നത്.

എന്നാൽ ഇപ്പോഴിതാ വിഘ്‌നേശ് ശിവൻ തന്റെ വിവാഹത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്. ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് ഇപ്പോൾ വിവാഹിതരായി എന്ന ക്യാപ്ഷനോടെ താലികെട്ടിന്റെ ചിത്രങ്ങൾ വിഘ്‌നേശ് ആദ്യം പങ്കുവച്ചു. പിന്നാലെ വിവാഹ വേദിയിലേക്ക് എത്തുന്ന ഇരുവരുടെയും ചിത്രങ്ങളും വിഘ്‌നേശ് പോസ്റ്റ് ചെയ്തു. ‘നയൻ മാഡത്തിൽ നിന്ന് എന്റെ ഭാര്യയിലേക്ക്..”, എന്ന ക്യാപ്ഷനായിരുന്നു നയൻതാരയുടെ വിവാഹ ഡ്രെസ്സിലുള്ള ഫോട്ടോയോടൊപ്പം കുറിച്ചത്.

CATEGORIES
TAGS