‘ഓറഞ്ച് ഗ്ലാമറസ് ഡ്രെസ്സിൽ തിളങ്ങി പ്രിയങ്ക ചോപ്ര, വില അറിഞ്ഞ് ഞെട്ടി ആരാധകർ..’ – ഫോട്ടോസ് വൈറൽ

ഇന്ത്യൻ സിനിമ മേഖലയിൽ നിന്ന് ലോക സിനിമയിലേക്ക്(ഹോളിവുഡ്) ചേക്കേറുന്ന ധാരാളം താരങ്ങൾ ഉണ്ടായിട്ടുണ്ട്. 2000-ൽ മിസ് വേൾഡ് പട്ടം സ്വന്തമാക്കിയ ഇന്ത്യയുടെ അഭിമാനായ പ്രിയങ്ക ചോപ്ര ബോളിവുഡിൽ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഒരാളാണ്. ഇപ്പോൾ ഹോളിവുഡിലും അഭിനയിച്ച് ഇന്ത്യൻ സിനിമ മേഖലയ്ക്ക് അഭിമാനമായി കൊണ്ടിരിക്കുകയാണ് പ്രിയങ്ക ചോപ്ര.

തമിഴിൽ വിജയുടെ നായികയായി തമിഴൻ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് പ്രിയങ്ക സിനിമയിലേക്ക് എത്തുന്നത്. ‘ദി ഹീറോ, ലൈഫ് സ്റ്റോറി ഓഫ് എ സ്പൈ’ എന്ന ഹിന്ദി ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറിയ പ്രിയങ്ക പിന്നീട് ഒരുപാട് സൂപ്പർഹിറ്റ് ബോളിവുഡ് സിനിമകളുടെ ഭാഗമായി. 2 തവണ ദേശീയ അവാർഡ് നേടിയിട്ടുള്ള പ്രിയങ്ക അതിൽ ഒരു തവണ മികച്ച നടിക്കും മറ്റൊരു തവണ മികച്ച സിനിമയ്ക്കും നേടി.

ഏറ്റവും പ്രതിഫലം വാങ്ങുന്ന ഇന്ത്യൻ നടിമാരിൽ ഒരാളുകൂടിയാണ് പ്രിയങ്ക ചോപ്ര. അമേരിക്കൻ ഗായകനും നടനുമായ നിക്ക് ജോനാസുമായി വിവാഹിതയായ പ്രിയങ്കയ്ക്ക് ഒരു പെൺകുഞ്ഞുമുണ്ട്. പ്രിയങ്കയെക്കാൾ പത്ത് വയസ്സ് ഇളയതാണ് നിക്ക്. അഭിനയത്തോടൊപ്പം തന്നെ പ്രിയങ്ക മോഡലിംഗ് രംഗത്തും സജീവമാണ്. നിരവധി സിനിമകൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട് പ്രിയങ്ക. ‘ഇറ്റ്സ് ഓൾ കമിംഗ് ബാക് ടു മി’ എന്ന ഇംഗ്ലീഷ് സിനിമയിലാണ് ഇപ്പോൾ പ്രിയങ്ക അഭിനയിക്കുന്നത്.

ബുൾഗാരി എന്ന ബ്രാൻഡിന് വേണ്ടി ചെയ്ത പ്രിയങ്കയുടെ പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. അതീവ ഗ്ലാമറസ് ലുക്കിൽ ഓറഞ്ച് ഡ്രെസ്സിൽ തിളങ്ങിയ പ്രിയങ്ക ധരിച്ച വസ്ത്രത്തിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. റസാരിയോ എന്ന ക്ലോത്തിങ് ലബേലിന്റെ ഈ വസ്ത്രത്തിന് ഏകദേശം 2500 ഡോളറാണ് അവരുടെ വെബസൈറ്റിൽ വില വരുന്നത്. അതായത് ഏകദേശം 195000 രൂപയാണ് ഈ ഡ്രെസ്സിന്റെ ഇന്ത്യൻ വില.