‘കസ്തൂരിമാനിലെ കല്യാണിയല്ലേ ഇത്!! ബീച്ചിൽ ഫോട്ടോഷൂട്ടുമായി സീരിയൽ നടി കൃഷ്ണപ്രിയ..’ – ഫോട്ടോസ് വൈറൽ

സീരിയൽ മേഖലയിൽ പ്രവർത്തിക്കുന്ന താരങ്ങൾക്ക് ഇന്നത്തെ കാലത്ത് സിനിമയിൽ അഭിനയിക്കുന്ന താരങ്ങളെ പോലെ തന്നെ സോഷ്യൽ മീഡിയകളിൽ ഒരുപാട് ആരാധകരുണ്ട്. സീരിയൽ നടിമാർക്കാണ് ഈ കാര്യത്തിൽ മുൻ‌തൂക്കം. അവരുടെ പ്രകടനം കൊണ്ട് പ്രേക്ഷകർക്ക് അവരെ ഇഷ്ടപ്പെടുകയും സമൂഹ മാധ്യമങ്ങളിൽ ഫോളോവേഴ്സിനെ ലഭിക്കുകയും ചെയ്യുന്നുണ്ട്.

മലയാള ടെലിവിഷൻ രംഗത്ത് നിരവധി ചാനലുകളിൽ നിന്നായി ഒരുപാട് പുതിയ താരങ്ങളാണ് വളർന്നുവന്നുകൊണ്ടിരിക്കുന്നത്. തമിഴ് സീരിയലിൽ തുടക്കം കുറിച്ച് മലയാളത്തിലേക്ക് എത്തിയ ഒരു മലയാളി സീരിയൽ നടിയാണ് കൃഷ്ണപ്രിയ കെ നായർ. തൃശൂർ സ്വദേശിനിയായ കൃഷ്ണപ്രിയ കോളേജ് പഠനം പൂർത്തിയാക്കിയ സമയത്താണ് തമിഴിൽ കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന സീരിയലിൽ അഭിനയിക്കാൻ ക്ഷണം ലഭിക്കുന്നത്.

അതിലെ പ്രധാന വേഷത്തിലാണ് കൃഷ്ണപ്രിയ അഭിനയിച്ചത്. മലയാളിയായ വിഷ്ണു കൃഷ്ണനായിരുന്നു ആ തമിഴ് സീരിയലിൽ കൃഷ്ണപ്രിയയുടെ നായകൻ. അതിന് ശേഷം മലയാളത്തിൽ കസ്തൂരിമാൻ എന്ന സീരിയലിൽ അഭിനയിച്ചു. അതിൽ റെബേക്ക അവതരിപ്പിച്ച കഥാപാത്രത്തിന്റെ അനിയത്തിയുടെ റോളിലാണ് കൃഷ്ണപ്രിയ അഭിനയിച്ചത്. മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവച്ചത്.

ഇപ്പോൾ സീ കേരളത്തിലെ ‘കൈയെത്തും ദൂരത്ത്’ എന്ന സീരിയലിൽ പ്രധാന റോളിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് കൃഷ്ണപ്രിയ. കൃഷ്ണപ്രിയ വർക്കല ബീച്ചിൽ വച്ചെടുത്ത ഒരു കിടിലം ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധപിടിച്ചുപറ്റുന്നത്. ധീരജ് മുരളി എടുത്ത ചിത്രങ്ങളിൽ പൊളി ലുക്കിലാണ് കൃഷ്ണപ്രിയയെ ആരാധകർക്ക് കാണാൻ സാധിക്കുന്നത്.