‘കിടിലൻ ലുക്കിൽ ഫോട്ടോഷൂട്ടുമായി ആര്യ ബഡായ്, സുന്ദരിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

മലയാളികൾക്ക് ഏറെ ഇഷ്ടമുണ്ടായിരുന്ന ഒരു ടെലിവിഷൻ പ്രോഗ്രാമായിരുന്നു ഏഷ്യാനെറ്റിലെ ബഡായ് ബംഗ്ലാവ്. കോമഡി കൗണ്ടറുകൾ അടിച്ച് മുകേഷും രമേശ് പിഷാരടിയും പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച പ്രോഗ്രാമിൽ ഇവർക്ക് ഒപ്പം കട്ടയ്ക്ക് പിടിച്ചു നിന്ന ഒരാളായിരുന്നു ആര്യ ബാബു. അതിലെ പ്രകടനം കൊണ്ട് തന്നെ ആര്യയ്ക്ക് ഒരുപാട് അവസരങ്ങൾ സിനിമ രംഗത്ത് നിന്നും ലഭിക്കുകയും ചെയ്തു.

ലൈല ഓ ലൈല, ഒരു സെക്കന്റ് ക്ലാസ് യാത്ര തുടങ്ങിയ സിനിമകളിൽ ചെറിയ റോളിൽ അഭിനയിച്ച ആര്യക്ക് കുഞ്ഞിരാമായണത്തിലൂടെ ഒരു കിടിലം കഥാപാത്രം ലഭിക്കുകയും കൂടുതൽ നല്ല കഥാപാത്രങ്ങൾ ആര്യയെ തേടിയെത്തുകയും ചെയ്തു. പാവ, പ്രേതം, അലമാര, ഹണി ബീ 2, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഗാനഗന്ധർവൻ, ഉൾട, ഉറിയടി തുടങ്ങിയ സിനിമകളിൽ ആര്യ അഭിനയിച്ചിട്ടുണ്ട്.

ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാനിലാണ് ആര്യ അവസാനമായി അഭിനയിച്ചത്. ഏഷ്യാനെറ്റിലെ തന്നെ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയുടെ രണ്ടാമത്തെ സീസണിൽ മത്സരാർത്ഥിയായിരുന്നു ആര്യ. ഷോയിൽ മികച്ച പ്രകടനമാണ് ആര്യ കാഴ്ചവച്ചിരുന്നത്. തിരുവനന്തപുരത്ത് ആരോയ എന്ന പേരിൽ ഒരു ബൗട്ടിക്കും ആര്യ നടത്തുന്നുണ്ട്. അവതാരകയായും തിളങ്ങിയിട്ടുള്ള ഒരാളാണ് ആര്യ.

രശ്മി മുരളീധരന്റെ സ്റ്റൈലിങ്ങിൽ ആര്യ ചെയ്ത ഒരു പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ പിടിച്ചുപറ്റുന്നത്. അവിനാശ് ചൂച്ചി എടുത്ത ചിത്രങ്ങളിൽ ലേഡീസ് പ്ലാനെറ്റിന്റെ ഔട്ട് ഫിറ്റിലാണ് ആര്യ തിളങ്ങിയിരിക്കുന്നത്. ചിത്രങ്ങളിൽ ആര്യയെ കാണാൻ അതിസുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകർ അഭിപ്രായം പങ്കുവെക്കുന്നത്. അക്ഷയ ഗോൾഡിന്റെ ആഭരണങ്ങളാണ് ആര്യ ധരിച്ചിരിക്കുന്നത്. അഭിലാഷ് ചിക്കുവാണ് ആര്യയ്ക്ക് മേക്കപ്പ് ചെയ്തത്.