‘സാരിയിൽ അടാർ ലുക്കിൽ തിളങ്ങി നടി ഭാവന, സൗന്ദര്യ ദേവതയെന്ന് ആരാധകർ..’ – ചിത്രങ്ങൾ വൈറൽ

മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു അഭിനയത്രിയാണ് ഭാവന. സിനിമയിൽ വന്നിട്ട് 20 വർഷത്തോളം കഴിഞ്ഞ ഭാവന ഈ കാലയളവിൽ തെന്നിന്ത്യയിൽ ഒട്ടാകെ അഭിനയിക്കുകയും ചെയ്തിരുന്നു. ജീവിതത്തിൽ പല പ്രതിസന്ധികളും നേരിടേണ്ടി വന്നിട്ടുള്ള ഭാവന അതിൽ തളരാതെ വാശിയോടെ മുന്നിലേക്ക് വന്നയാളാണ്. വ്യക്തി ജീവിതത്തിൽ നേരിടേണ്ടി വന്ന ചില സംഭവങ്ങൾ കാരണം ഭാവന മലയാള സിനിമയിൽ നിന്ന് വിട്ടുനിൽക്കുക വരെ ചെയ്തിരുന്നു.

ഇപ്പോൾ അഞ്ച് വർഷങ്ങൾക്ക് ശേഷം വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് ഭാവന. ഷറഫുദ്ധീൻ നായകനായ ‘ന്റിക്കക്കക്കൊരു പ്രേമമണ്ടാർന്നു’ എന്ന സിനിമയിലൂടെ ഭാവന മലയാളത്തിലേക്ക് വീണ്ടും തിരിച്ചുവരികയാണ്. 2002-ൽ കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന സിനിമയിലായിരുന്നു ആദ്യമായി ഭാവന അഭിനയിച്ചത്. ആദ്യ സിനിമയിലെ പ്രകടനം കൊണ്ട് തന്നെ പ്രേക്ഷകരെയും സംസ്ഥാന അവാർഡിൽ ജൂറിയെയും ഞെട്ടിച്ച ഒരാളാണ് ഭാവന.

ജൂറിയുടെ പ്രതേക പരാമർശനത്തിന് അർഹയാവുകയും ചെയ്തു അന്ന് ഭാവന. മലയാളം കഴിഞ്ഞാൽ ഭാവന ഏറ്റവും കൂടുതൽ അഭിനയിച്ചതും ഇപ്പോൾ അഭിനയിക്കുന്നതും കന്നഡയിലാണ്. അത് കഴിഞ്ഞ് തമിഴിൽ പിന്നീട് തെലുങ്കിലുമാണ് ഭാവന സിനിമകൾ ചെയ്തിരിക്കുന്നത്. ഗോവിന്ദ ഗോവിന്ദ എന്ന കന്നഡ സിനിമയാണ് ഭാവനയുടെ ഏറ്റവും ഒടുവിൽ റിലീസായ ചിത്രം.

സമൂഹ മാധ്യമങ്ങളിൽ ഇൻസ്റ്റാഗ്രാമിലാണ് ഭാവന ഏറ്റവും കൂടുതൽ ആക്റ്റീവ്. ഭാവന സാരിയിൽ മിക്കപ്പോഴും ഫോട്ടോസ് പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ കറുപ്പ് സാരിയിൽ അടിപൊളി ലുക്കിൽ ഒരു കിടിലൻ ഫോട്ടോഷൂട്ട് ഭാവന പങ്കുവച്ചിരിക്കുകയാണ്. അഭിനവാണ്‌ സ്റ്റൈലിംഗും ഔട്ട്ഫിറ്റും ചെയ്തിരിക്കുന്നത്. എസ്.ബി.കെ ഷുഹൈബ് ആണ് ഭാവനയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഫെമി ആന്റണിയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.