‘ഒരു രാജകുമാരിയെ പോലെ തിളങ്ങി നടി മെറീന മൈക്കിളിന്റെ ഫോട്ടോഷൂട്ട്..’ – ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

‘ഒരു രാജകുമാരിയെ പോലെ തിളങ്ങി നടി മെറീന മൈക്കിളിന്റെ ഫോട്ടോഷൂട്ട്..’ – ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

നിരവധി സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് നടി മെറീന മൈക്കിൾ. 2014-ൽ സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന ദുൽഖർ ചിത്രത്തിലൂടെ സിനിമയിൽ എത്തി പിന്നീട് മലയാള സിനിമയിൽ നിരവധി വേഷങ്ങളിൽ അഭിനയിച്ച് ഒരാളാണ് മെറീന. കോമഡി റോളുകൾ ചെയ്യാൻ പറ്റുന്ന ചുരുക്കം ചില നായികമാർ മാത്രമേ മലയാളത്തിലുള്ളൂ.

ആ കാര്യത്തിൽ മെറീന ഒരുപടി മുന്നിലാണെന്ന് ഹാപ്പി വെഡിങ് എന്ന സിനിമയിലൂടെ തെളിയിച്ചതാണ്. അഭിനയിച്ചതിൽ കൂടുതൽ റോളുകളും കോമഡി റോളുകളാണ്. ഹാപ്പി വെഡിങ്ങിന് പുറമേ അമർ അക്ബർ അന്തോണി, ചങ്ക്‌സ്, അംഗരാജ്യത്തെ ജിമ്മന്മാർ തുടങ്ങിയ സിനിമകളിൽ കോമഡി റോളുകളിലും എബി, വികൃതി, ഇര തുടങ്ങിയ സിനിമകളിൽ സ്വഭാവനടിയായും മെറീന അഭിനയിച്ചു.

ഇൻസ്റ്റാഗ്രാമിൽ മെറീന തന്റെ ആരാധകർക്കൊപ്പം പുതിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. ഈ കഴിഞ്ഞ ദിവസം സാരി അണിഞ്ഞ് കഴുത്തിൽ ഒരു വലിയ മാലയും ഇട്ടുകൊണ്ടുള്ള ഫോട്ടോസ് മെറീന പോസ്റ്റ് ചെയ്തിരുന്നു. മികച്ച അഭിപ്രായവുമാണ് ഫോട്ടോസിന് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. സാരിയുടുത്തുള്ള ഫോട്ടോഷൂട്ടുകൾ ആദ്യം ചെയ്യുന്ന ഒരാളല്ല മെറീന.

ഫാഷൻ ഫോട്ടോഗ്രാഫറായ അനീഷ് ബാബു എടുത്ത ചിത്രങ്ങളിൽ മെറീനയുടെ മനോഹരമായ സാരി ഡിസൈൻ ചെയ്തിരിക്കുന്നത് ഫെബിത ബ്രാൻഡ് സ്റ്റോറാണ്. അഭിലാഷ് കിച്ചുവാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്. പുതിയ ഫോട്ടോസിൽ ഒരു രാജകുമാരിയെ പോലെ തോന്നുണ്ടെന്നാണ് ആരാധകർ പറയുന്നത്.

CATEGORIES
TAGS