‘പട്ടുപാവാടയിൽ തിളങ്ങി അജു വർഗീസിന്റെ പുതിയ നായിക രഞ്ജിത മേനോൻ..’ – ഫോട്ടോസ് വൈറൽ!!

‘പട്ടുപാവാടയിൽ തിളങ്ങി അജു വർഗീസിന്റെ പുതിയ നായിക രഞ്ജിത മേനോൻ..’ – ഫോട്ടോസ് വൈറൽ!!

ഒരുപാട് നായികമാർ പ്രേക്ഷകരുടെ മനസ്സിൽ കയറി കൂടിയ വർഷമായിരുന്നു കഴിഞ്ഞ വർഷം(2019). ഈ വർഷവും അതുപോലെ നിരവധി പുത്തൻ താരങ്ങളുടെ അരങ്ങേറ്റം കാണേണ്ടതായിരുന്നു. പക്ഷേ കൊറോണ കാരണം സിനിമ മേഖല മൊത്തത്തിൽ പ്രതിസന്ധിയിലായി. ഷൂട്ടിങ്ങുകൾ മുടങ്ങി, പല സിനിമകളുടെയും ഷൂട്ടിംഗ് പുനരാരംഭിച്ചിട്ടില്ല. പുതിയ ഷൂട്ടിങ്ങുകൾ അധികം പഴയതുപോലെ നടക്കുന്നതുമില്ല.

സിനിമ മേഖല നേരിടുന്ന ഏറ്റവും വലിയ വിഷയം ഷൂട്ടിംഗ് പൂർത്തിയാക്കിയ സിനിമകൾ തീയേറ്ററുകളിൽ റിലീസ് ചെയ്യാൻ പറ്റുന്നില്ലായെന്നതാണ്. കമല എന്ന ചിത്രത്തിന് ശേഷം അജു വർഗീസ് നായകനായി അഭിനയിക്കുന്ന സാജൻ ബേക്കറി എന്ന സിനിമയുടെ അവസ്ഥയും ഇതുപോലെ തന്നെയാണ്. ഈ കഴിഞ്ഞ ദിവസം സിനിമയിലെ ഗാനം പുറത്തിറങ്ങിയിരുന്നു.

ഗണേഷ് കുമാർ, ലെന തുടങ്ങിയവർക്കൊപ്പം സിനിമയിലെ ഒരു നായികയായി അഭിനയിക്കുന്ന താരമാണ് രഞ്ജിത മേനോൻ. ആദ്യ സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് രഞ്ജിത. സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ രഞ്ജിതയുടെ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുകയാണ്.

നിരവധി ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ച് മോഡലിങ്ങിൽ രംഗത്ത് നിന്നും സിനിമയിലേക്ക് എത്തുന്ന രഞ്ജിത കാശിത്തുമ്പ്, അമ്മ മാനസം തുടങ്ങിയ ആൽബത്തിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ അഭിനയിച്ചതോടെ രഞ്ജിതയെ സോഷ്യൽ മീഡിയ തിരയാൻ തുടങ്ങി. ഇപ്പോഴിതാ അഞ്ജലിയുടെ പട്ടുപാവാട ഇട്ടുകൊണ്ടുള്ള പുതിയ ഫോട്ടോസ് വൈറലായിരിക്കുകയാണ്.

CATEGORIES
TAGS