‘നടി റോഷ്ന അന്ന റോയിയും അങ്കമാലി ഡയറീസ് താരം കിച്ചു ടെല്ലസും വിവാഹിതരാകുന്നു..’ – സന്തോഷം പങ്കുവെച്ച ഇരുവരും!

‘നടി റോഷ്ന അന്ന റോയിയും അങ്കമാലി ഡയറീസ് താരം കിച്ചു ടെല്ലസും വിവാഹിതരാകുന്നു..’ – സന്തോഷം പങ്കുവെച്ച ഇരുവരും!

ഒമർ ലുലു സംവിധാനം ചെയ്ത ഒരു അടാർ ലൗവിലെ സ്നേഹ മിസ്സായി അഭിനയിച്ച റോഷ്‌ന അന്ന റോയിയും അങ്കമാലി ഡയറീസിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലസും വിവാഹിതരാകുന്നു. സമൂഹ മാധ്യമങ്ങളിലൂടെ ഇരുവരും ഈ കാര്യം അറിയിച്ചു. വർഷങ്ങളായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നാണ് പോസ്റ്റിൽ സൂചിപ്പിക്കുന്നത്.

3 വർഷത്തോളമായുള്ള പ്രണയമാണ് തങ്ങളുടേതെന്ന് റോഷ്‌ന പോസ്റ്റിൽ കുറിച്ചു. റോഷ്‌നയുടെ വാക്കുകൾ, ‘സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും 1100 ദിവസങ്ങൾ.. ഞങ്ങൾ ഇരുവരും തമ്മിൽ വിവാഹിതരാകാൻ പോകുന്ന കാര്യം അറിയിക്കേണ്ട സമയം ആയിരിക്കുന്നു. ഈ ജീവിതം തുടങ്ങാൻ പോകുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.

കിച്ചു.. യഥാർത്ഥ സ്നേഹം നിലവിലുണ്ടെന്ന് എന്നെ തെളിയിച്ചതിന് നന്ദി.. നീ എന്നെ സ്നേഹിച്ചതുപോലെ സ്നേഹിക്കാമെന്ന് കാണിച്ചു തന്നതിന് നന്ദി.. സ്വർഗത്തിന് നമ്മളെ പറ്റിയൊരു പ്ലാനുണ്ട്. എല്ലാവരുടെയും പ്രാത്ഥനയും സ്നേഹവും കൂടെ ഉണ്ടാവണം.. ഞങ്ങൾ ഉടൻ വിവാഹിതരാകാൻ പോകുന്നു..’ റോഷ്‌ന തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കിച്ചു ടെല്ലസിന് ഒപ്പം നിൽക്കുന്ന ചിത്രത്തോടൊപ്പം കുറിച്ചു.

നടിയെന്നതിലെ ഉപരി ആർ.ആർ മേക്കോവർസ് എന്ന മേക്കപ്പ് ആൻഡ് സ്റ്റൈലിംഗ് സംരംഭത്തിനും പിന്നിലും റോഷ്‌ന പ്രവർത്തിക്കുന്നുണ്ട്. സുല്ല്, മാസ്ക്, ധമാക്ക, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ തുടങ്ങിയ സിനിമകളിൽ റോഷ്‌ന അഭിനയിച്ചിട്ടുണ്ട്. ആന്റണി വർഗീസ് അഭിനയിക്കുന്ന അജഗജാന്തരം എന്ന സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ് കിച്ചു ടെല്ലസ്.

കോണ്ടസ്സ, മറഡോണ, വർണ്യത്തിൽ ആശങ്ക, സുരേഷ് ഗോപി നായകനായി എത്തുന്ന കാവൽ തുടങ്ങിയ സിനിമകളിൽ കിച്ചു അഭിനയിച്ചിട്ടുണ്ട്. സുല്ല് എന്ന സിനിമയിലും വർണ്യത്തിൽ ആശങ്കയിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. എന്തായാലും മലയാള സിനിമയിൽ മറ്റൊരു താരവിവാഹം കൂടി നടക്കാൻ പോവുകയാണ്.

CATEGORIES
TAGS