‘സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ നടി ജ്യോതിർമയി, ആളാകെ മാറി പോയല്ലോ എന്ന് മലയാളികൾ..’ – ഫോട്ടോസ് വൈറൽ
ഇഷ്ടം എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി ജ്യോതിർമയി. അതിന് മുമ്പ് പൈലറ്റ്സ് എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ടായിരുന്നെങ്കിലും പ്രേക്ഷകർ ശ്രദ്ധിച്ചത് ഇഷ്ടത്തിൽ നവ്യ നായരുടെ കൂട്ടുകാരി റോളിൽ അഭിനയിച്ച ശേഷമാണ്. പിന്നീട് ഭാവം എന്ന സിനിമയിലെ പ്രകടനത്തിലൂടെ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡും ദേശീയ അവാർഡിൽ പ്രതേക പരാമർശനത്തിനും അർഹയായി.
മീശമാധവനിലെ ചിങ്ങമാസം വന്നു ചേർന്നാൽ എന്ന പാട്ടിന് ജ്യോതിമയിയുടെ ഡാൻസ് കൂടി വന്നപ്പോൾ താരം ഒരുപാട് ആരാധകരെയും സ്വന്തമാക്കി. കല്യാണരാമൻ, എന്റെ വീട് അപ്പുവിന്റെയും, പട്ടാളം, കഥാവശേഷൻ, മൂന്നാമതൊരാൾ, പകൽ, ട്വന്റി 20, സാഗർ ഏലിയാസ് ജാക്കി, സീനിയർസ്, ഹൌസ് ഫുൾ തുടങ്ങിയ സിനിമകളിൽ ജ്യോതിർമയി അഭിനയിച്ചിട്ടുണ്ട്. സീരിയലുകളിലും തിളങ്ങിയിട്ടുണ്ട് താരം.
തമിഴിലും കുറച്ച് സിനിമകളിൽ അഭിനയിച്ചിട്ടുള്ള ജ്യോതിർമയി 2015-ൽ അമൽ നീരദുമായി വിവാഹിതയായ ശേഷം അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ആദ്യ വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷമായിരുന്നു ജ്യോതിർമയിയുടെ രണ്ടാം വിവാഹം. ജ്യോതിർമയി വീണ്ടും സിനിമയിലേക്ക് മടങ്ങി വരുമോ എന്ന് മിക്കപ്പോഴും പ്രേക്ഷകർ ചോദിക്കാറുണ്ട്.
സിനിമയിൽ നിന്ന് വിട്ടുനിന്ന ശേഷം ഓഫ് സ്ക്രീനിലും താരത്തിനെ അധികം കാണാറില്ലായിരുന്നു. കഴിഞ്ഞ ദിവസം ദുബൈയിൽ ഗോൾഡൻ വിസ സ്വീകരിക്കാൻ അമൽ നീരദിന് ഒപ്പം ജ്യോതിർമയി എത്തിയിരുന്നു. നരച്ച മുടിയുമായി എത്തിയ ജ്യോതിർമയിയെ കണ്ടിട്ട് മലയാളികൾക്ക് മനസ്സിലായില്ല. സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ കണ്ണട വച്ച് നിൽക്കുന്ന ഒറ്റ നോട്ടത്തിൽ മനസ്സിലാവുകയില്ല.