‘ഒരേ ദിവസം ജന്മദിനം പങ്കിടുന്ന ഏറ്റവും റൊമാന്റിക് ദമ്പതികൾ ഇതാ..’ – അച്ഛനും അമ്മയ്ക്കും പിറന്നാൾ ആശംസിച്ച് കീർത്തി സുരേഷ്

തെന്നിന്ത്യയിൽ വളരെ പെട്ടന്ന് ഒരുപാട് ആരാധകരെ സ്വന്തമാക്കിയ ഒരു താരമാണ് നടി കീർത്തി സുരേഷ്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളായ നിർമ്മതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെയും ഇളയമകൾ കൂടിയാണ് കീർത്തി തെന്നിന്ത്യയിൽ ഏറെ തിരക്കുള്ള നായികയായുള്ള വളർച്ച വളരെ പെട്ടന്നായിരുന്നു. അച്ഛന്റെ അമ്മയുടെയും ചേച്ചിയുടെയും പാത പിന്തുടർന്ന് സിനിമയിലേക്ക് തന്നെ എത്തി കീർത്തി.

കീർത്തിയുടെ ചേച്ചി രേവതി സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്യുന്ന ഒരാളാണ്. താരകുടുംബത്തിലെ പുതിയ വിശേഷം കീർത്തി സുരേഷ് പങ്കുവച്ചിരിക്കുകയാണ്. തന്റെ അച്ഛനും അമ്മയും ജന്മദിനം ആഘോഷിക്കുന്ന സന്തോഷമാണ് കീർത്തി പങ്കുവച്ചത്. ഇരുവരും ഒരേ ദിവസം തന്നെയാണ് ജന്മദിനം ആഘോഷിക്കുന്നത് എന്ന പ്രതേകത കൂടിയുണ്ട്. അതുകൊണ്ട് തന്നെ ആഘോഷം കളറാക്കി കീർത്തി.

“തങ്ങളുടെ ജീവിതവും പ്രണയവും ചിരിയും ജന്മദിനവും പങ്കിടുന്ന ഏറ്റവും റൊമാന്റിക് ദമ്പതികൾ ഇതാ.. അമ്മയ്ക്കും അച്ചയ്ക്കും ജന്മദിനാശംസകൾ..”, ചിത്രങ്ങൾക്ക് ഒപ്പം കീർത്തി സുരേഷ് കുറിച്ചു. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് കീർത്തിയുടെ അച്ഛനും അമ്മയ്ക്കും ആശംസകളുമായി എത്തിയത്. ചേച്ചി രേവതിയും ഭർത്താവ് നിഥിൻ മോഹനും മേനകയുടെ അമ്മയും ആഘോഷങ്ങളിൽ പങ്കെടുത്തിരുന്നു.

വിവാഹ ശേഷം അഭിനയത്തിൽ നിന്ന് വിട്ടുനിന്ന മേനക 2011-ൽ 24 വർഷങ്ങൾക്ക് ശേഷം ഫാസിൽ ചിത്രത്തിലൂടെ മടങ്ങിയെത്തിയിരുന്നു. ഇതിനിടയിൽ നിർമ്മാതാവായും മേനക സജീവമായിരുന്നു. സുരേഷ് കുമാറും നിർമ്മാണ രംഗത്ത് സജീവമായിരുന്നു. കീർത്തിയും ടോവിനോയും പ്രധാന വേഷത്തിൽ എത്തിയ വാശി നിർമ്മിച്ചത് സുരേഷ് കുമാർ ആയിരുന്നു. ഇത് കൂടാതെ അഭിനയ രംഗത്തും സുരേഷ് കുമാർ ഇപ്പോഴുണ്ട്.