‘നാടോടികളിലെ നായികയാണോ ഇത്!! ഹംപിയിൽ പൂളിൽ കളിച്ച് നടി അഭിനയ..’ – ചിത്രങ്ങൾ വൈറൽ
തമിഴ് സിനിമയിലെ വളരെ അപ്രതീക്ഷിതമായ ഹിറ്റുകളിൽ ഒന്നായിരുന്നു 2009-ൽ പുറത്തിറങ്ങിയ നാടോടികൾ എന്ന സിനിമ. കമിതാക്കൾക്ക് വേണ്ടി തങ്ങളുടെ ജീവിതം കളഞ്ഞും പോരാടിയ മൂന്ന് യുവാക്കളുടെ കഥ പറഞ്ഞ സിനിമയിൽ ശശികുമാറും വിജയ് വസന്തും ഭരണിയും അനന്യയുമാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നത്. സിനിമയിൽ അനന്യയെ കൂടാതെ മറ്റൊരു നായിക കൂടിയുണ്ടായിരുന്നു.
സിനിമയിൽ ശശികുമാർ അവതരിപ്പിച്ച കഥാപാത്രത്തിന്റെ സഹോദരിയും വിജയ് വസന്ത് അവതരിപ്പിച്ച കഥാപാത്രത്തിന്റെ കാമുകിയുമായ കഥാപാത്രത്തെ അവതരിപ്പിച്ച അഭിനയ ആയിരുന്നു അത്. അഭിനയയുടെ ആദ്യ തമിഴ് സിനിമയായിരുന്നു അത്. മികച്ച പ്രകടനം കാഴ്ചവച്ച അഭിനയ ആ വർഷത്തെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയർ അവാർഡും കരസ്ഥമാക്കിയിരുന്നു. അതിന് ശേഷം നിരവധി സിനിമകളിൽ അഭിനയ അഭിനയിച്ചു.
ആയിരത്തിൽ ഒരുവൻ, ഏഴാം അറിവ്, ധമരുകം, വീരം, തനി ഒരുവൻ, തക്ക തക്ക, ധ്രുവ, കുട്ടറം 23, സാറിലേര് നീക്കേവാരു തുടങ്ങിയ തമിഴ്, തെലുങ്ക് സിനിമകളിൽ അഭിനയ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലും ഒന്ന്-രണ്ട് സിനിമകളിൽ അഭിനയിച്ച ഒരാളാണ് അഭിനയ. ഐസക് ന്യൂട്ടൺ സൺ ഓഫ് ഫിലിപ്പോസ്, വൺ ബൈ ടു, ദി റിപ്പോർട്ടർ തുടങ്ങിയ മലയാള സിനിമകളിൽ അഭിനയ അഭിനയിച്ചിട്ടുണ്ട്.
മലയാളത്തിൽ ഒരുപാട് സിനിമകൾ ചെയ്തിട്ടില്ലെങ്കിലും ഒരുപാട് മലയാളി ആരാധകരുള്ള താരമാണ് അഭിനയ. ഇപ്പോഴിതാ പ്രിയതാരം ഹംപിയിൽ ചുറ്റിക്കറങ്ങുന്നതിന്റെയും അവിടെ പൂളിൽ നീന്തി കളിക്കുന്നതിന്റെയും ചിത്രങ്ങൾ തന്റെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. ഓരോ വർഷം കഴിയും തോറും താരത്തിന്റെ ലുക്കും കൂടി വരികയാണെന്ന് ചിലർ ആരാധകർ അഭിപ്രായപ്പെട്ടു.