8 വർഷങ്ങൾ..!! അമാലിന് പ്രണയത്തിൽ പൊതിഞ്ഞ ആശംസയുമായി ദുൽഖർ

8 വർഷങ്ങൾ..!! അമാലിന് പ്രണയത്തിൽ പൊതിഞ്ഞ ആശംസയുമായി ദുൽഖർ

എട്ടാം വിവാഹ വാര്‍ഷിക നിറവില്‍ പ്രിയ താരം ദുല്‍ഖര്‍ സല്‍മാനും അമാലും. സിനിമയില്‍ സജീവമല്ലെങ്കിലും ആരാധകരുടെ ഇഷ്ടതാരമാണ് അമാലും. സോഷ്യല്‍ മീഡിയയിലൂടെ ഭാര്യയ്ക്ക് ഇപ്പോള്‍ വിവാഹവാര്‍ഷിക ആശംസയുമായി എത്തിയിരിക്കുകയാണ് ദുല്‍ഖര്‍. മനോഹരമായ വാക്കുകളാണ് അമാലിനായി ദുല്‍ഖര്‍ സമ്മാനിച്ചിരിക്കുന്നത്.

ആര്‍ക്കിടെക്ട് ആണ് അമാല്‍.ഇരുവര്‍ക്കും ഇപ്പോള്‍ ഒരു മകള്‍ കൂടിയുണ്ട്. മറിയത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അമാലിന്റെ ഉറ്റസുഹൃത്താണ് നടി നസ്രിയ. 2011 ലാണ് അമാല്‍ സൂഫിയയെ ദുല്‍ഖര്‍ സല്‍മാന്‍ വിവാഹം കഴിച്ചത്. വിവാഹ ശേഷമാണ് താരം അഭിനയര ംഗത്തേക്ക് കടന്നു വന്നത്.

തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പ്രിയതമയ്ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്നപ്പോള്‍ തിരിച്ചും ആരാധകരുടെ ആശംസാ പ്രവഹമായിരുന്നു. മറിയത്തിന്റെ അമ്മയായതിലും, സഹോദരിയുടെ മക്കള്‍ക്ക് അമ്മായിയായതിനും തന്റെ പ്രിയപ്പെട്ട അമ്മു ആയതിനും ഭാര്യയോട് നന്ദി പറഞ്ഞാണ് ദുല്‍ഖറിന്റെ പോസ്റ്റ്. സോഷ്യല്‍ മീഡിയയിലൂടെ ചിത്രം നിമിഷ നേരം കൊണ്ടാണ് വൈറലായത്.

CATEGORIES
TAGS

COMMENTS