രാംലീല  മൈതാനിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തെ പുകഴ്ത്തി ബാഡ്മിന്റൺ താരം സൈന നെഹ്‌വാൾ..!!

രാംലീല മൈതാനിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തെ പുകഴ്ത്തി ബാഡ്മിന്റൺ താരം സൈന നെഹ്‌വാൾ..!!

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് നടക്കുന്ന സമരങ്ങൾക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ദില്ലിയിലെ രാമലീല മൈദാനിൽ നടത്തിയ പ്രസംഗം ഇതിനൊടകം പല ചർച്ചകൾക്കും ഇടയാക്കിയിട്ടുണ്ട്. നിരവധി പേർ അനുകൂലിച്ചും എതിർത്തും രംഗത്ത് വന്നിട്ടുണ്ട്. മോദിയെ വെറുത്തോളു ഇന്ത്യയെ വെറുക്കരുത്, കോലം കത്തിച്ചോളു, പൊതു മുതല്‍ നശിപ്പിക്കരുതെന്നും മോദി പ്രസംഗത്തിൽ പറഞ്ഞിരുന്നു.

മോദിയുടെ പ്രസംഗത്തിന് പിന്തുണയുമായി പല പ്രമുഖരും രംഗത്ത് വന്നു. ബാഡ്മിന്റൺ താരം സൈന നെഹ്‌വാൾ ട്വിറ്ററിൽ മോദിയുടെ പ്രസംഗം ആലോചനാപ്രരകമായ ഒന്നാണെന്ന് ട്വിറ്ററിൽ കുറിച്ച സൈന നെഹ്‌വാളിന് പക്ഷേ നിരവധി എതിർപ്പുകൾ ലഭിച്ചു. ബിജെപിയുടെ IT സെൽ ആണോ താങ്കളുടെ അക്കൗണ്ട് നോക്കുന്നതെന്ന് ചിലർ സൈനയുടെ ട്വീറ്റിന് മറുപടിയായി ചോദിച്ചു.

സിനിമ-കായിക രംഗത്തുള്ള പല പ്രമുഖരും ഒരേ കുറിപ്പ് പങ്കുവച്ചപ്പോഴാണ് പൊങ്കാലകൾ ലഭിച്ചത്. എന്നാൽ സൈനയ്ക്ക് പിന്തുണയും ബിജെപി പ്രവർത്തകരും എത്തി. സാമ്പത്തിക വിദഗ്‌ദ്ധയായ രൂപ സുബ്രമണ്യം ‘താങ്കൾ ബിജെപി ഐ.ടി സെല്ലിൽ ജോലി ആരംഭിച്ചോ’യെന്ന് സൈനയ്ക്ക് മറുപടിയുമായി ട്വീറ്റ് ചെയ്തു.

പൗരത്വ ഭേദഗതി നിയമം ഒരു തരത്തിലും മുസ്ലീങ്ങളെ ബാധിക്കുന്ന ഒന്നല്ല എന്ന് മോദി പ്രസംഗിച്ചിരുന്നു. എന്തായാലും വരും ദിവസങ്ങളിൽ കൂടുതൽ സമരങ്ങൾ ഉണ്ടാവാതിരിക്കാനുള്ള ശ്രമം കേന്ദ്രസർക്കാർ നടത്തുമെന്നാണ് ലഭിക്കുന്ന വിവരം.

CATEGORIES
TAGS

COMMENTS