‘സാരിയിൽ അതിഗംഭീര ലുക്കുമായി ബാലതാരമായി തിളങ്ങിയ അനിഖ സുരേന്ദ്രൻ..’ – ഫോട്ടോഷൂട്ട് വൈറൽ

‘സാരിയിൽ അതിഗംഭീര ലുക്കുമായി ബാലതാരമായി തിളങ്ങിയ അനിഖ സുരേന്ദ്രൻ..’ – ഫോട്ടോഷൂട്ട് വൈറൽ

നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ച് പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരമാണ് അനിഖ സുരേന്ദ്രൻ. പലപ്പോഴും നമ്മുടെ വീട്ടിലെ ഒരു കുഞ്ഞുമോളുടെ കൂട്ടാണ് അനിഖയെ മലയാളികൾ കണ്ടിരിക്കുന്നത്. പല സിനിമകളിലും ആ കഥാപാത്രമായി ജീവിക്കുകയാണെന്ന് തോന്നിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മികച്ച ബാലതാരത്തിനുള്ള അവാർഡും നേടിയിട്ടുണ്ട് അനിഖ.

അഞ്ച് സുന്ദരികൾ എന്ന സിനിമയിലെ സേതുപതി എന്ന പോർഷനിലെ അഭിനയത്തിനാണ് ബാലതാരത്തിനുള്ള അവാർഡ് കരസ്ഥമാക്കിയത്. ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്ന കഥാപാത്രങ്ങളിൽ ഒന്നാണ് സേതുലക്ഷ്മിയിലെ സേതുലക്ഷ്മി. മലയാള പ്രേക്ഷകരെ മാത്രമല്ല തമിഴ് ഔഡിഡൻസിനെയും കൈയിലെടുക്കാൻ അനിഖക്ക് സാധിച്ചു.

മലയാളത്തിൽ ഒട്ടുമിക്ക സൂപ്പർസ്റ്റാറുകളുടെയും മകളായി അനിഖ അഭിനയിച്ചിട്ടുണ്ട്. തമിഴിൽ അജിത്തിന്റെ മകളായി രണ്ട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. വിജയ് സേതുപതി നായകനായി അഭിനയിക്കുന്ന പുതിയ സിനിമയിലാണ് അനിഖ ഇപ്പോൾ അഭിനയിക്കുന്നത്. അടുത്തിടെ അനിഖ ചെയ്യുന്ന ഫോട്ടോഷൂട്ടുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

ഇപ്പോഴിതാ അനിഖയുടെ ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ട് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ മനു മുളന്തുരുത്തിയാണ് അനിഖയുടെ ഫോട്ടോസ് എടുത്തിരിക്കുന്നത്. ദിവ വുമൺസ് ക്ലോത്തിങ് സെന്ററിന്റെ ഷെഫീന കെ.എസാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. റെഡ് ബോർഡറുള്ള ടിഷ്യു സാരിയിൽ താമരയുടെ ഡിസൈനോടുകൂടിയാണ് ചെയ്തിരിക്കുന്നത്.

CATEGORIES
TAGS