ഷെയിൻ നിഗത്തിന് ഇനി സിനിമയില്ല..!! വിലക്ക് ഏർപ്പെടുത്തി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ
മലയാള സിനിമയില്‍ യുവ നടന്‍മാരില്‍ ശ്രദ്ദേയനായ ഷെയിന്‍ നിഗത്തിന് വിലക്കേര്‍പ്പെടുത്തിയതായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന വെയില്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ഷെയ്ന്‍ എത്താത്തതിനെ തുടര്‍ന്ന് നിര്‍മാതാവ് ജോബി ജോര്‍ജ്ജ് നല്‍കിയ പരാതിയെ കേന്ദ്രീകരിച്ചതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
മലയാള സിനിമയില്‍ ഇനി നിര്‍മ്മിക്കുന്ന പുതിയ സിനിമകളില്‍ അത്രയും ഷെയിനിനെ അഭിനയിപ്പിക്കില്ലെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ താരസംഘടനയായ അമ്മയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. ഇതിന് മുന്‍പ് ജോബി തനിക്ക് വധഭീഷണി മുഴക്കിയെന്നാരോപിച്ച് ഷെയ്ന്‍ രംഗത്തെത്തിയിരുന്നു. ഒടുവില്‍ താരസംഘടന ഇടപെട്ട് പ്രശ്‌നം ഒത്തു തീര്‍പ്പാക്കിയിരുന്നു.
അതിന് ശേഷമാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. ഷെയിന്‍ സിനിമയോട് അനുബന്ധിച്ചുള്ള വ്യവസ്ഥകള്‍ ലംഘിച്ചെന്നും ലൊക്കേഷനില്‍ നിന്ന് കുറച്ചധികം നേരം കാരവാനില്‍ വിശ്രമിച്ച ശേഷം ഒരു സൈക്കിളെടുത്ത് പുറത്തു പോയി പിന്നീട് തിരിച്ചെത്തിയില്ലെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല ചിത്രത്തിന്റെ സംവിധായകന്‍ ശരതിന് ഷെയ്ന്‍ അയച്ചു നല്‍കിയ വോയിസ് മെസേജും സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിട്ടുണ്ട്. ശരത് പ്രകൃതിയെ നശിപ്പിക്കുകയാണെന്നും നിങ്ങളുടെ വാശി വിജയിക്കട്ടെയെന്നും പ്രകൃതി എപ്പോഴെങ്കിലും തിരിച്ചടിക്കും അന്ന് നിങ്ങള്‍ അനുഭവിക്കുമെന്നും താരം പറഞ്ഞത് വോയിസ് ക്ലിപ്പിലൂടെ പുറത്ത് വന്നിട്ടുണ്ട്.