ഒരുമാതിരി ആളെ വടിയാക്കുന്ന പരിപാടി കാണിക്കരുത്..!! സുരാജിനോട് ആരാധകൻ

ഒരുമാതിരി ആളെ വടിയാക്കുന്ന പരിപാടി കാണിക്കരുത്..!! സുരാജിനോട് ആരാധകൻ

സൗബിന്‍ നായകനായി എത്തിയ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ തീയറ്ററില്‍ വിജയം തീര്‍ത്ത് മുന്നേറുകയാണ്. ചിത്രത്തില്‍ ആരാധകര്‍ ഒന്നടങ്കം എടുത്ത് പറഞ്ഞത് നടന്‍ സുരാജിന്റെ അഭിനയത്തെക്കുറിച്ചാണ്. വയസിലും മൂത്ത കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിച്ചത്.

ഇപ്പോഴിതാ സുരാജിന്റെ കടുത്ത ആരാധകന്‍ താരത്തിന്റെ അഭിനത്തെ ക്കുറിച്ച് എഴുതിയ കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഫൈനല്‍സ് സിനിമ കണ്ട ശേഷം കരുതി അദ്ദേഹത്തിന്റെ കരീയറിലെ മികച്ച പ്രകടനം ആയിരിക്കും ഇതെന്ന്. അത് കഴിഞ്ഞ് വികൃതി കണ്ടു. ചിത്രത്തില്‍ സൗബിനും സുരാജും കൂടി തകര്‍ത്തു. അപ്പോള്‍ കരുതി ഇതായിരിക്കും കരീയര്‍ ബെസ്‌റ്റെന്ന്. ദേ ഇപ്പൊ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ കണ്ടു. ശരിക്കും നിങ്ങള്‍ ആശയ ക്കുഴപ്പത്തിലാക്കുകയാണ് ചെയ്തത് നെല്‍സണ്‍ എഴുതി.

മാത്രമല്ല അഭിനയജീവിതത്തില്‍ ഇനിയും മനോഹരമായ വേഷങ്ങള്‍ ലഭിക്കട്ടെയെന്നും ആശംസിച്ചു. പയ്യന്നൂരിലെ ഗ്രാമാന്തരീക്ഷം ആണ് ചിത്രത്തിലുടനീളം. സയന്‍സ് ഫിക്ഷനും നര്‍മവും വൈകാരികതയും ഒത്തുചേര്‍ന്ന ചിത്രം സംവിധാനം ചെയ്തത് രതീഷ് ബാലകൃഷ്്ണ പൊതുവാളാണ്.

CATEGORIES
TAGS

COMMENTS