വിവാഹ വേദിയിൽ വന്ന ഫഹദിനെയും നസ്രിയെയും കണ്ട് അമ്പരന്ന് ആളുകൾ..!! വീഡിയോ വൈറൽ

വിവാഹ വേദിയിൽ വന്ന ഫഹദിനെയും നസ്രിയെയും കണ്ട് അമ്പരന്ന് ആളുകൾ..!! വീഡിയോ വൈറൽ

മലയാളത്തിലെ പ്രിയപ്പെട്ട താരജോഡികളാണ് നസ്രിയയും ഫഹദും. സോഷ്യല്‍ മീഡിയയില്‍ സജീവമായ നസ്രിയ തന്റെ ജീവിതത്തിലെ സുന്ദര നിമിഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ സുഹൃത്തിനെ വിവാഹത്തിന് ഇരുവരും എത്തിയതിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വളരെ സിമ്പിള്‍ ലുക്കിലാണ് താരങ്ങള്‍ ചടങ്ങിനെത്തിയ ദമ്പതികള്‍ക്ക് ആശംസകള്‍ അറിയിച്ചത്.

ഒരുമിച്ച് ഫോട്ടോ എടുത്ത ശേഷമാണ് മടങ്ങിയത്. ഇരുവരുടെയും ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. നസ്രിയ ഇന്‍സ്റ്റഗ്രാം പേജിലൂടെ വിവാഹ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.

വിവാഹ ശേഷം നസ്രിയ നാലു വര്‍ഷക്കാലം അഭിനയത്തില്‍ നിന്ന് മാറി നിന്നിരുന്നു. പിന്നീട് അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായി എത്തിയ കൂടെയിലൂടെയായിരുന്നു തിരിച്ച് വരവ് നടത്തിയത്. ശേഷം നിര്‍മാതാവായും പുതിയ ചുവടുകള്‍ക്ക് തുടക്കം കുറിച്ചു.

ഇപ്പോഴിതാ ഫഹദുമൊത്ത് ട്രാന്‍സിലൂടെ വീണ്ടും തിരിച്ചെത്തുകയാണ്. ബാംഗ്ലൂര്‍ ഡേയ്സിന് ശേഷം ഫഹദിന്റെ നായികയായി നസ്രിയ എത്തുന്ന ചിത്രമാണ് ട്രാന്‍സ്.

CATEGORIES
TAGS

COMMENTS