‘വിവാഹവാർഷിക ദിനത്തിൽ വേറിട്ട ഫോട്ടോഷൂട്ടുമായി അവതാരകരായ ജീവയും അപർണയും..’ – ഫോട്ടോസ് വൈറൽ

മലയാള ടെലിവിഷൻ പ്രേക്ഷകരെ തങ്ങളുടെ ആരാധകരായി മാറ്റിയ രണ്ട് അവതാരകരാണ് ജീവ ജോസഫും അപർണ തോമസും. പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട സംഗീത റിയാലിറ്റി ഷോകളിൽ ഒന്നായ സ.രി.ഗ.മ.പയിലെ അവതാരകരാണ് ഇരുവരും. മറ്റൊരു പ്രതേകത എന്താണെന്ന് വച്ചാൽ ഒരുവരും ഭാര്യാഭർത്താക്കന്മാരാണ് എന്നതാണ്.

അതുമാത്രമല്ല ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് അഞ്ച് വർഷത്തോളമായി. മലയാളത്തിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള കപ്പലിസാണ് ജീവയും അപർണയും. അഞ്ചാം വിവാഹവാർഷികം അത്ര ലളിതമായി വിടാൻ ഇരുവർക്കും പ്ലാനില്ലായിരുന്നു. തങ്ങളുടെ ആരാധകരെ ശരിക്കും ഞെട്ടിപ്പിക്കുന്ന തരത്തിൽ ഒരു ഫോട്ടോഷൂട്ടുമായാണ് ഇരുവരും പോസ്റ്റുകൾ ഇട്ടത്.

‘അപർണക്കൊപ്പം അഞ്ച് വർഷമായി.. ഷിറ്റ്, അലമ്പ്, ബഹളം.. ഇവർ മൂന്ന് പേരുമാണ് എന്റെ ഹീറോസ്.. യു സീ ദി ഐറണി.. ഡോണ്ട് യു? അസൂയക്കാരോട് പോയി പണിനോക്കാൻ പറയും. വി ഓൾവെയ്‌സ് ലൗ ഈച്ച് അദർ..’ (സെവൻത്ത് ഡേ ബി.ജി.എം), ജീവ തന്റെ ഫോട്ടോഷൂട്ടിനൊപ്പം കുറിച്ചു. ഇരുവരും കട്ടിലിൽ ഒരു പൊതപ്പിനുള്ള കിടക്കുന്ന ഫോട്ടോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

സെലിബ്രിറ്റി സ്റ്റൈലിസ്റ്റായ സൂരജ് എസ്.കെ ആണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. ‘ഇതിൽ പ്രത്യേകിച്ച് തുണി ഒന്നുമില്ലെങ്കിലും ഇരിക്കട്ടെ..’ എന്ന് ജീവ തന്നെ സൂരജിനെ മെൻഷൻ ചെയ്തിട്ടുണ്ട്. ജിക്സൺ ഫ്രാൻസിസാണ് ഇരുവരുടെയും ഈ അതിമനോഹരമായ ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. അപർണയും ഫോട്ടോസ് തന്റെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

CATEGORIES
TAGS