‘വിവാദങ്ങൾക്ക് വിട, വീണ്ടും ഫോട്ടോഷൂട്ടുമായി അനാർക്കലി..’ – താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ടും വൈറൽ

‘ആനന്ദം’ എന്ന ഗണേഷ് രാജ് സംവിധാനം ചെയ്ത ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി അനാർക്കലി മരിക്കാർ. മന്ദാരം, വിമാനം, ഉയരെ തുടങ്ങിയ ചിത്രങ്ങളിൽ ഇതിനോടകം അനാർക്കലി അഭിനയിച്ച് കഴിഞ്ഞിട്ടുണ്ട്. ആദ്യ ചിത്രത്തിൽ ഒരു ഡയലോഗ് പോലും പറയാതെ മലയാളികൾ മിണ്ടാപ്പൂച്ചയായി മാറിയിരുന്നു അനാർക്കലി.

ഒരു വലിയ ഗ്ലാസും കണ്ണിൽ വച്ച് സിനിമയിൽ ഉടനീളം അഭിനയിച്ച അനാർക്കലിയെ നായികയെക്കാൾ കൂടുതൽ മലയാളികൾ ശ്രദ്ധിച്ചിരുന്നു. അതുകൊണ്ട് തന്നെ പിന്നീട് ഒരുപാട് സിനിമകളിൽ താരത്തിന് അവസരങ്ങൾ തേടിയെത്തി. ഒരുപാട് പ്രേക്ഷകരുടെ പ്രശംസകൾക്കും അർഹയായി അനാർക്കലി ആദ്യ സിനിമയിലൂടെ.

ഇൻസ്റ്റാഗ്രാമിൽ സജീവമായിരുന്ന താരം അടുത്തിടെ പങ്കുവച്ച ഒരു ഫോട്ടോഷൂട്ട് വീഡിയോ ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. കാളിയുടെ രൂപത്തിലായിരുന്നു അനാർക്കലി ആ ഫോട്ടോഷൂട്ട് ചെയ്തിരുന്നത്. വർണവിവേചന പ്രചരിപ്പിക്കുന്നുവെന്ന് തരത്തിൽ ഒരുപാട് പേർ താരത്തിന് എതിരെ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.

അതിന് മറുപടിയുമായി താരം തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ ഒരു കുറിപ്പ് എഴുതിയിരുന്നു. അത് തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് അത് ചെയ്യേണ്ടി വന്നിരുന്നതെന്നും വേറെ ഒരു വഴി ഇല്ലാതിരുന്നതുകൊണ്ടാണ് അത് ചെയ്തതെന്നും അനാർക്കലി പറഞ്ഞത്. ഇനി അത്തരത്തിൽ ഒന്ന് തന്റെ ഭാഗത്ത് നിന്നുമുണ്ടാവില്ലയെന്ന് താരം പറയുകയും ചെയ്തു.

ഇപ്പോഴിതാ വിവാദങ്ങൾക്ക് എല്ലാം വിട പറഞ്ഞുകൊണ്ട് താരം തന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്‌തിട്ടുണ്ട്‌. മോഡേൺ വസ്ത്രങ്ങളിൽ എത്തിയിട്ടുള്ള താരത്തിന്റെ ചിത്രങ്ങൾ പകർത്തിയത് വിവേക് സുബ്രമണ്യനാണ്. ‘കാനോ’യും സൗൾ ഫാഷനുമാണ് മനോഹാരമായ വസ്ത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.

CATEGORIES
TAGS