‘അങ്ങനെ വളരെ കാലത്തിനുശേഷം ഇതുപോലെ ഒരുങ്ങാൻ അവസരം ലഭിച്ചു..’ – സന്തോഷം പങ്കുവച്ച് ശിവദ

‘അങ്ങനെ വളരെ കാലത്തിനുശേഷം ഇതുപോലെ ഒരുങ്ങാൻ അവസരം ലഭിച്ചു..’ – സന്തോഷം പങ്കുവച്ച് ശിവദ

വളരെ കുറച്ചു ചിത്രങ്ങൾ കൊണ്ട് തന്നെ മലയാളികൾക്ക് ഇഷ്ടപ്പെട്ട നടിമാരിൽ ഒരാളായി മാറിയ താരമാണ് നടി ശിവദ. ജയസൂര്യ നായകനായി എത്തിയ സു സു സുധിവാത്മീകം എന്ന സിനിമയിൽ കല്യാണി എന്ന കഥാപാത്രം അവതരിപ്പിച്ച ഒരുപാട് പ്രശംസകൾ നേടിയ താരമാണ് ശിവദ. ക്ലൈമാക്സ് രംഗങ്ങളിൽ ജയസൂര്യ തന്റെ പ്രണയം തുറന്നു പറയുമ്പോളുള്ള അഭിനയം ഇപ്പോൾ മനസ്സിൽ താങ്ങി നിൽക്കുന്നതാണ്.

അതിന് ശേഷം ‘സീറോ’ എന്ന തമിഴ് ചിത്രത്തിലും താരം അഭിനയിച്ച് അവിടെയും ഒരുപാട് ആരാധകരെ ഉണ്ടാക്കിയിരുന്നു. ഇടി, ലക്ഷ്യം, അച്ചായൻസ്, ശിക്കാരി ശംഭു, ചാണക്യതന്ത്രം തുടങ്ങിയ മലയാള ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. ലൂസിഫറിൽ ഒരു ചെറിയ റോളിലും ശിവദാ അഭിനയിച്ചിട്ടുണ്ട്.

ശിവദ അഭിനയിക്കുന്ന 4 തമിഴ് ചിത്രങ്ങൾ ഇപ്പോൾ ഷൂട്ടിങ്ങും പോസ്റ്റ് പ്രൊഡക്ഷനും നടക്കുകയാണ്. നടൻ മുരളി കൃഷ്ണനാണ് താരത്തെ വിവാഹം കഴിച്ചത്. ഇരുവർക്കും അരുന്ധതി എന്ന പേരിൽ ഒരു മകളുണ്ട്. ഈ കഴിഞ്ഞ ദിവസം ഗർഭകാലത്ത് തനിക്കുണ്ടായ ചില അനുഭവങ്ങൾ ശിവദാ തുറന്നു പറഞ്ഞിരുന്നു.

ഇപ്പോഴിതാ സഹോദരന്റെ വിവാഹത്തിന് താരം മാസ്ക് ധരിച്ച് യാത്ര ചെയ്യുന്ന ചിത്രം പങ്കവച്ചിരിക്കുകയാണ്. മാസങ്ങൾക്ക് ശേഷമാണ് ഇങ്ങനെ വസ്ത്രം ചെയ്ത പുറത്തിറങ്ങുന്നതെന്നും താരം കുറിച്ചു. ‘ഒടുവിൽ വളരെ കാലത്തിനുശേഷം ഇതുപോലെ ഒരുങ്ങാൻ അവസരം ലഭിച്ചു.

വസ്ത്രകൃതി ബൗട്ടികിൽ നിന്നുമാണ് ഇത് വാങ്ങിച്ചത്. പുറത്തിറങ്ങുമ്പോൾ നിങ്ങൾ മാസ്ക് വെക്കാൻ മറക്കണ്ട. നല്ല ചിത്രം എടുക്കാൻ കൂടെ ആരുമില്ലെങ്കിൽ ഇങ്ങനെ സംഭവിക്കും..’ ശിവദാ ഫോട്ടോസിനൊപ്പം കുറിച്ചു. സഹോദരന്റെ വിവാഹമാണെന്നാണ് ശിവദാ പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.

CATEGORIES
TAGS