വിധിയെ മനോബലം കൊണ്ട് കീഴടക്കിയ പോരാളികളുടെ കഥ..!! ദീപുവിന് കൂട്ടായി ഇനി അര്‍ച്ചനയുണ്ട്
പലതരം പ്രണയ കഥകള്‍ കേട്ടിട്ടുണ്ട്. വിധിയെ തോല്പിച്ച് ഒന്നായ നിരവധികഥകളുടെ കൂട്ടത്തില്‍ ഇനി ദീപുവിന്റെയും അര്‍ച്ചനയുടേയും ജീവിതം കൂടി ചേര്‍ക്കാം. കോളേജ് പഠന കാലത്ത് ആരംഭിച്ച പ്രണയം ആരുമറിയാതെ മുന്നോട്ടു കൊണ്ടുപോയി ഇരുവരും പഠനം കഴിഞ്ഞു കലാലയത്തിന്റെ പടികള്‍ ഇറങ്ങിയെങ്കിലും അവരുടെ പ്രണയം മുന്നോട്ടു തന്നെപോയി.
അപ്പോഴാണ് കുടുംബത്തെ മുഴുവനും കണ്ണീരില്‍ ആഴ്ത്തിയ ഒരു അപകടം ഉണ്ടായത്. കൂട്ടുകാരോടൊപ്പം കായലില്‍ കുളിക്കാന്‍ പോയ ദീപു വെള്ളത്തില്‍ വീണ് സ്പൈനല്‍ ഇഞ്ചുറി യുണ്ടായി. ശരീരം മുഴുവന്‍ തളര്‍ന്ന ദീപുവിന് അതില്‍ നിന്നും ഒരു തിരിച്ചു വരവ് ഉണ്ടാകില്ല എന്ന് ഡോക്ടര്‍മാര്‍ വിധി എഴുതിയ നിമിഷം. ചികിത്സകള്‍ മുറ പോലെ നടന്നെങ്കിലും മരുന്നിനെകാള്‍ വലിയ ശക്തി മനസിനാണ് എന്ന് തെളിയിച്ചു കിടക്കയില്‍ നിന്നും എഴുന്നേറ്റു വീല്‍ചെയര്‍ വരെയെത്തി.
പക്ഷെ പഴയ ജീവിതത്തിലേക്കു അപ്പോളും അദ്ദേഹത്തിന് മടങ്ങിവരാന്‍ സാധിച്ചില്ല. ആ നിമിഷങ്ങളിലെല്ലാം അര്‍ച്ചന കൂടെ ഉണ്ടായിരുന്നു. ഇപ്പോഴിതാ വിധിയെ തിരിഞ്ഞ് നോക്കാതെ ഇരുവരും വിവാഹിതരായിരിക്കുകയാണ് വിധിയെ പോലും മനോബലം കൊണ്ട് കീഴടക്കിയ 2 പോരാളികളുടെ കഥയാണ് ദീപുവിന്റെയും അര്‍ച്ചനയുടേയും.
കുറിപ്പ് വായിക്കാം :
വിധിയെ തോല്പിച്ചു അവര്‍ ഒന്നിച്ചു. ഈ പ്രണയകഥ നിങ്ങള്‍ അറിയാതെ പോകരുത്. ഇവരുടെ പ്രണയാരംഭം മുതല്‍ അവര്‍ ഒന്നുച്ചതുവരെ എല്ലാം അറിയുന്ന ഏക സാക്ഷിയാകാന്‍ ഭാഗ്യം ലഭിച്ച ആളാണ് ഞാന്‍.. ദീപു എന്നെക്കാള്‍ 3 വയസിനു മുതിര്‍ന്നതാണേലും കോളേജില്‍ എന്റെ ജൂനിയര്‍ ആയി പഠിച്ച എന്റെ കസിന്. ഞാന്‍ B.com ലും പുള്ളി B.A economics ലും. ദീപുച്ചേട്ടന്റെ ക്ലാസില്‍ ഒപ്പം പഠിച്ച അര്‍ച്ചനയാണ് ഈ പ്രണയ കഥയിലെ നായിക…കോളേജ് പഠന കാലത്ത് ആരംഭിച്ച പ്രണയം ആരുമറിയാതെ മുന്നോട്ടു പോകുകയായിരുന്നു. പഠനം കഴിഞ്ഞു കലാലയത്തിന്റെ പടികള്‍ ഇറങ്ങിയെങ്കിലും അവരുടെ പ്രണയം മുന്നോട്ടു പോകുകയായിരുന്നു. ആ നാളിലാണ് ഞങ്ങളുടെ കുടുംബത്തെ മുഴുവനും കണ്ണീരില്‍ ആഴ്ത്തിയ ഒരു അപകടം ഉണ്ടായത്. കൂട്ടുകാരോടൊപ്പം കായലില്‍ കുളിക്കാന്‍ പോയ ദീപുച്ചേട്ടന്‍ വെള്ളത്തില്‍ വീഴുന്നു സ്പൈനല്‍ ഇഞ്ചുറി പറ്റിയെന്നു. ശരീരം മുഴുവന്‍ തളര്‍ന്ന ചേട്ടന് അതില്‍ നിന്നും ഒരു തിരിച്ചു വരവ് ഉണ്ടാകില്ല എന്ന് ഡോക്ടര്‍മാര്‍ വിധി എഴുതിയ നിമിഷം. ചികിത്സകള്‍ മുറ പോലെ നടന്നു. മരുന്നിനെകാള്‍ വലിയ ശക്തി മനസിനാണ് എന്ന് തെളിയിച്ചു ചേട്ടന് കിടക്കയില്‍ നിന്നും എഴുന്നേറ്റു വീല്‍ചെയര്‍ വരെയെത്തി. എങ്കിലും പഴയ ജീവിതത്തിലേക്കു അപ്പോളും മടങ്ങിവരാന്‍ സാധിച്ചില്ല. ആ നിമിഷങ്ങളിലെല്ലാം അര്‍ച്ചന കൂടെ ഉണ്ടായിരുന്നു.
അവരുടെ പ്രണയവും.. വര്‍ഷങ്ങള്‍ വീണ്ടും മുന്നോട്ടു പോയി. പ്രണയം അര്‍ച്ചനയുടെ വീട്ടുകാര്‍ക് അംഗീകരിക്കാന്‍ ആകുമായിരുന്നില്ല പക്ഷെ അപ്പോളേക്കും അവര്‍ ഒരുമിച്ച് ജീവിക്കാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു. പഴയ ജീവിതത്തില്‍ തിരികെ പോയി നല്ലൊരു ജീവിതം കെട്ടിപ്പടുക്കാന്‍ ഉടനെ ചേട്ടന് സാധിക്കില്ല എന്നറിയാവുന്ന അര്‍ച്ചന സ്വയം ഒരു തീരുമാനം എടുത്തു. പഠിച്ചൊരു ജോലി വാങ്ങാന്‍. ആ ദൃഢനിശ്ചയം അവളെ ഇന്നൊരു വനിതാ പോലീസ് ഉദ്യോഗസ്ഥ ആക്കി . ജീവിതത്തില്‍ സാമ്പത്തിക ഭദ്രത ഉറപ്പാക്കിയ ശേഷം ഇന്നലെ അവര്‍ വിവാഹിതരായി. എല്ലാത്തിനും സാക്ഷിയാകാന്‍ എനിക്കും ഭാഗ്യം ലഭിച്ചു. ഇത് വെറും ഒരു പ്രണയ കഥയല്ല. വിധിയെ പോലും മനോബലം കൊണ്ട് കീഴടക്കിയ 2 പോരാളികളുടെ കഥ കൂടിയാണ്. ഒരുപാടുപേര്‍ക്കു പ്രചോദനം നല്കുന്ന ഒരു കഥ. ഇത് എല്ലാവരും അറിയണം. എല്ലാവരിലേക്കും ഇതെത്തിക്കാന് നിങ്ങള്‍ മനസ് വയ്ക്കണം..