കഥാപാത്രത്തിന്റെ പൂര്‍ണരൂപത്തിലെത്താന്‍ രണ്ടര ദിവസം ഇരുന്നു കൊടുക്കേണ്ടിവന്നു..!! തുറന്നു പറച്ചിലുമായി നിവിന്‍ പൊളി
ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായി ചിത്രം ‘മൂത്തോന്‍’ പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ്. മിനി സ്റ്റുഡിയോ, ജാര്‍ പിക്ചേഴ്സ്, പാരഗണ്‍ പിക്ചേഴ്സ് എന്നീ ബാനറുകള്‍ക്കൊപ്പം അനുരാഗ് കശ്യപും ചേര്‍ന്നാണ് മുത്തോന്‍ നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ നിവിന്‍പോളിയ്്‌കൊപ്പം ശോഭിത ധൂലിപാല, ദിലീഷ് പോത്തന്‍, സുജിത്ത് ശങ്കര്‍, ശശാങ്ക് അറോറ, മെലിസ രാജു തോമസ് തുടങ്ങിയവര്‍ മറ്റു വേഷങ്ങളില്‍ എത്തുന്നുണ്ട്.
അതിഗംഭീര റിപ്പോര്‍ട്ടുകളാണ് ചിത്രത്തിന് കേരളത്തിലെ തീയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. താരത്തിന്റെ മുകവുറ്റ പ്രകടനം തന്നെയാണ് ഇതിന് കാരണവും. താരത്തിന്റെ കരീയറിലെ ഏറ്റവും മികച്ച് കഥാപാത്രമാണ് ഇതെന്ന് നിസംശയം പറയാം. അഭിനയത്തോടൊപ്പം എടുത്ത് പറയേണ്ടത് താരത്തിന്റെ മേക്കവറാണ്. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം തന്റെ മേക്കവറിന് പിന്നിലെടുത്ത എഫേര്‍ട്ടിനെ ക്കുറിച്ച് തുറന്ന് പറഞ്ഞു.
മേക്ക് ഓവറിന് ലഭിച്ച് കൈയ്യടികള്‍ എല്ലാം ബോളിവുഡില്‍ നിന്നുള്ള മേക്കപ്പ്മാന്‍ വിക്രത്തിന് അവകാശപ്പെട്ടതാണെന്ന് അദ്ദേഹം പറയുന്നു. കഥാപാത്രത്തിന്റെ ലുക്ക് രൂപപ്പെടുത്തിയെടുക്കാന്‍ അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും താരം പറഞ്ഞു. കഥാപാത്രത്തിന്റെ പൂര്‍ണരൂപത്തിലെത്താന്‍ രണ്ടര ദിവസം അദദേഹത്തിന്റെ മുന്നില്‍ ഇരുന്നുകൊടുക്കേണ്ടി വന്നുവെന്ന് നിവിന്‍ അഭിമുഖത്തില്‍ പറയുന്നു.