‘വസീഗര കവർ സോങ്ങിൽ ഗ്ലാമറസ് ലുക്കിൽ നടി മീര നന്ദൻ..’ – വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ
മലയാളികൾ ഏറെ സ്വീകരിച്ച റിയാലിറ്റി ഷോകളിൽ ഒന്നായ ഏഷ്യാനെറ്റിൽ സ്റ്റാർ സിംഗറിൽ മത്സരാർത്ഥിയായി വന്ന് ആ പരിപാടിയിൽ അവതാരകയായി സെലക്ട് ചെയ്യുകയും പിന്നീട് മലയാളത്തിലെ മുൻനിര നായികയായി മാറുകയും ചെയ്ത ആളാണ് നടി മീര നന്ദൻ. തനിനാടൻ വേഷങ്ങളിൽ സിനിമകളിൽ നമ്മൾ കണ്ട മീരാനന്ദൻ അല്ല ഇപ്പോൾ.
അജ്മാനിൽ ഗോൾഡ് എഫ്.എമിൽ റേഡിയോ ജോക്കിയായി ഇപ്പോൾ ജോലി ചെയ്യുന്ന മീര സിനിമയിൽ അഭിനയിച്ചിട്ട് മൂന്ന് വർഷത്തോളമായി. സൗത്ത് ഇന്ത്യയിലെ മിക്ക ഭാഷകളിലെയും സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയകളിലൂടെ തന്റെ പുതിയ ഫോട്ടോസ് പോസ്റ്റ് ചെയ്യാറുള്ള താരത്തിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ശരിക്കും പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.
ഇപ്പോഴിതാ തമിഴിൽ സൂപ്പർഹിറ്റ് സോങ്ങുകളിൽ ഒന്നായ വസീഗരയുടെ കവർ വേർഷനിൽ ഗ്ലാമറസ് വേഷത്തിൽ തിളങ്ങിയിരിക്കുകയാണ് താരം. ഹാരിസ് ജയരാജാണ് ആ പാട്ടിന് സംഗീതം നൽകിയിരുന്നത്. മിന്നലേ എന്ന സിനിമയിലെ പാട്ടാണ് അത്. ആ സിനിമയുടെ ഹിന്ദി റീമേക്കിൽ പാട്ടും മാഷപ്പ് ചെയ്താണ് മീരയുടെ കവർ സോങ് പുറത്തിറങ്ങിയിരിക്കുന്നത്.
കവർ മ്യൂസിക്കിന്റെ പ്രൊഡക്ഷനും ആശയവും ശാശ്വത് എസ്.കെയാണ്. ഷിനിഹാസ് അബുവാണ് സംവിധാനവും ക്യാമറയും ചെയ്തിരിക്കുന്നത്. യു.എ.ഇയിൽ ജോലി ചെയ്യുന്നതുകൊണ്ട് തന്നെ ഷൂട്ടിംഗ് പൂർണമായും നടന്നിരിക്കുന്നത് യു.എ.ഇയിലാണ്. മികച്ച അഭിപ്രായമാണ് ആരാധകരുടെ ഭാഗത്ത് നിന്ന് കവർ സോങ്ങിന് ലഭിച്ചിരിക്കുന്നത്.