‘രണ്ട് ദിവസത്തിനുള്ളിൽ ഹൻസിക വിവാഹിതയാകുന്നു..’ – വാർത്തകളോട് പ്രതികരിച്ച് പ്രിയനായിക

‘രണ്ട് ദിവസത്തിനുള്ളിൽ ഹൻസിക വിവാഹിതയാകുന്നു..’ – വാർത്തകളോട് പ്രതികരിച്ച് പ്രിയനായിക

ബാലതാരമായി സിനിമയിൽ എത്തി പിന്നീട് തെലുഗ്, തമിഴ് ഇൻഡസ്ട്രികളിൽ നിരവധി സിനിമകളിൽ നായികയായി അഭിനയിച്ച് ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ഹൻസിക മോട്‌വാനി. അല്ലു അർജുൻ നായകനായ തെലുഗ് ചിത്രമായ ‘ദേശമുദുരു’ എന്ന ചിത്രത്തിലൂടെയാണ് ഹൻസിക നായികയായി അരങ്ങേറ്റം കുറിക്കുന്നത്.

പിന്നീട് ചില ഹിന്ദി സിനിമകൾ താരം അഭിനയിച്ചു. പക്ഷേ ശ്രദ്ധേയമായ ഒരു വേഷം ചെയ്തത് ഹിമേഷ് രേഷാമിയ നായകനായി അഭിനയിച്ച ആപ്ക സുരൂർ എന്ന ചിത്രത്തിലാണ്. തമിഴിൽ ധനുഷ് ചിത്രമായ മാപ്പിളയിൽ അവിടെയും തുടക്കം കുറിച്ചു. മലയാളത്തിൽ ആകെ ഒരു സിനിമയിൽ മാത്രമേ ഹൻസിക അഭിനയിച്ചിട്ടുള്ളു.

മോഹൻലാൽ നായകനായ വില്ലനാണ് ഹൻസികയുടെ മലയാളചിത്രം. 28 കാരിയായി താരം ഇപ്പോഴും സിനിമകൾ സജീവമായി അഭിനയിക്കുന്നുണ്ട്. ഈ കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ ഒരു ഓൺലൈൻ മാധ്യമം ഹൻസിക രണ്ട് ദിവസത്തിനുള്ളിൽ ഹൻസിക വിവാഹിതയാകുന്നുവെന്ന വാർത്ത പുറത്തുവിട്ടിരുന്നു. ഹൻസികയുടെ ആരാധകരെ ഞെട്ടിച്ചുകൊണ്ടുള്ള ഒരു വാർത്ത ആയിരുന്നു അത്.

ഒരു ബിസിനസുകാരനെ വിവാഹം ചെയ്യുന്നുവെന്നാണ് പോസ്റ്റിൽ അവർ കൊടുത്തത്. എന്നാൽ ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് താരം. ‘അസംബന്ധം.. ദൈവമേ ആരാണ് അയാൾ..!!’ എന്ന് ഹൻസിക ആ പോസ്റ്റിന് മറുപടി നൽകി. യുവസംവിധായകനായ ആശിഷ് റായിക്കർ ‘എന്തുകൊണ്ട് എന്നോട് ഇത് നേരത്തെ പറഞ്ഞില്ലായെന്ന് ഹൻസികയോട് ചോദിച്ചു.

‘ഞാൻ തന്നെ ഇപ്പോഴാണ് അറിയുന്നതെന്ന് താരം അതിന് മറുപടി നൽകി. എന്തായാലും വാർത്ത പോസ്റ്റ് ചെയ്തവർ ഇതുവരെ അത് ഡിലീറ്റ് ചെയ്തിട്ടില്ല. ഹൻസികയുടെ ഹൻസിക അറിയാത്ത ആ കല്യാണകാര്യം ഇവർ എങ്ങനെ അറിഞ്ഞുവെന്നാണ് ആരാധകർ ചോദിക്കുന്നത്. എന്തായാലും ഹൻസിക തന്നെ മറുപടി കൊടുത്തതോടെ സംഭവം കൂടുതൽ വിവാദമായില്ല.

CATEGORIES
TAGS