പേരക്കുട്ടിക്കൊപ്പം അവധി ആഘോഷിച്ച ദുബായ് ഭരണാധികാരിയുടെ ഫോട്ടോ ഏറ്റെടുത്ത് മലയാളികൾ..!!
മലയാളികൾ ഇന്ത്യൻ പ്രധാനമന്ത്രിയെ പോലെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരാൾ വ്യക്തിയാണ് യു.എ.ഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്ത. ഏകദേശം 30 ലക്ഷത്തോളം മലയാളികൾ യു.എ.ഇയിൽ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. പലരും ജോലി സംബന്ധമായാണ് താമസിക്കുന്നത്. അവർ ഏറെ ബഹുമാനത്തോടെ കാണുന്ന വ്യക്തിയാണ് ഷെയ്ഖ്. അത്രമാത്രം അദ്ദേഹം ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നുണ്ട്.
മറ്റു രാജ്യത്തിൽ നിന്നുള്ളവർക്കും സ്വന്തം രാജ്യത്തുള്ളവർക്കും ഒരേപോലെ പരിഗണന നൽകുന്ന കാര്യത്തിൽ ഷെയ്ഖ് മറ്റുള്ള അറേബ്യൻ ഭരണാധികാരികളിൽ നിന്ന് വ്യത്യസ്തനാകുന്നു. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി കുറച്ചു ദിവസങ്ങളായി അവധിയാണ്. കുടുംബത്തോടൊപ്പം അവധി ദിവസങ്ങൾ ചിലവിടുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുക്കാറുണ്ട്.
ഇപ്പോളിതാ പേരകുട്ടികളിൽ ഒരാളുടെ കൂടെയുള്ള ഭരണാധികാരിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്. അത് ഏറ്റെടുക്കുന്നത് കൂടുതലും മലയാളികളാണ്. ദുബായ് കിരീടാവകാശിയും മകനുമായ ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തയാണ് ചിത്രം ട്വിറ്ററിൽ ഷെയർ ചെയ്തിരിക്കുന്നത്.
കൊച്ചുമകനെ മടയിൽ ഇരുത്തി താഴെ കിടക്കുന്ന ഭരണാധികാരിയുടെ ചിത്രം കുട്ടിത്തം നിറഞ്ഞതാണ്. ഒരു ഭരണാധികാരിയെന്ന നിലയിൽ പലരും കണ്ടു പഠിക്കേണ്ട ഒരാളാണ് അദ്ദേഹം.