കലോൽസവം നാട്ടിലായിട്ടും പോകാൻ ആയില്ല..!! കലാമാമാങ്കത്തിന് എത്താനാകാത്തതിൽ ഖേദം പ്രകടിപ്പിച്ച് കാവ്യ

കലോൽസവം നാട്ടിലായിട്ടും പോകാൻ ആയില്ല..!! കലാമാമാങ്കത്തിന് എത്താനാകാത്തതിൽ ഖേദം പ്രകടിപ്പിച്ച് കാവ്യ

ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കലോല്‍സവം കാഞ്ഞങ്ങാട് അരങ്ങേറുമ്പോള്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ അതിയായ വിഷമമാണ് ഒരാള്‍ക്ക. മറ്റാരുമല്ല മലയാളത്തിന്റെ പ്രിയ താരം കാവ്യ മാധവനാണ കക്ഷി. സ്വന്തം നാട്ടില്‍ കലോല്‍സവം എത്തിയിട്ടും പങ്കെടുക്കാന്‍ സാധിക്കാഞ്ഞതില്‍ താരത്തിന് വലിയ വിഷമമാണ് ഇപ്പോള്‍.

സുഹൃത്തും കലോല്‍സത്തില്‍ എതിര്‍ മത്സരാര്‍തഥിയുമായിരുന്ന സൗമ്യയാണ് കാവ്യയുടേ സങ്കടത്തെക്കുറിച്ച് പറയുന്നത്. യു.കെ.ജി മുതല്‍ 10-ാം ക്ലാസ് വരെ സൗമ്യയുടെ സഹപാഠിയായിരുന്നു നടി കാവ്യാ മാധവന്‍. സൗമ്യയ്ക്ക് ഈ കലോത്സവത്തില്‍ വിധികര്‍ത്താവാകാന്‍ ക്ഷണമുണ്ടായിരുന്നെങ്കിലും പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല.

കാവ്യമാധവനും ശ്രദ്ദിക്കപ്പെട്ടത് ഒരു കാലാതിലകത്തോടു കൂടിയായിരുന്നു. നാലില്‍ പഠിക്കുമ്പോഴാണ് ആദ്യമായി കലാതിലകം സ്വന്തമാക്കിയത്. നാട്ടില്‍ ഗംഭീരമായ ഘോഷ യാത്രയും സ്വീകരണവും നടത്തിയത് ഇന്നും ഓര്‍ക്കുന്നുണ്ടെന്ന് കാവ്യ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

കാവ്യയും സുഹൃത്ത് സൗമ്യയുമൊത്തുള്ള ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. വിവാഹശേഷം കാവ്യ ക്യാമറയ്ക്ക് മുന്നില്‍ അധികം പ്രത്യക്ഷപ്പെട്ടില്ല. മകള്‍ മഹാലക്ഷ്മിയുമായി കുടുംബിനിയായി താരം കഴിയുകയാണ്.

CATEGORIES
TAGS

COMMENTS