‘പൂ വാങ്ങാനും പറ്റില്ല.. ഉള്ള പൂവ് പറിക്കാൻ അമ്മമ്മ സമ്മതിക്കുകയും ഇല്ല..’ – മകൾ പൂക്കളം ഇടുന്ന വീഡിയോ പങ്കുവച്ച് സിത്താര

വിനയൻ സംവിധാനം ചെയ്ത അതിശയൻ എന്ന ചിത്രത്തിൽ പമ്മി പമ്മി എന്ന ഗാനം ആലപിച്ച പിന്നണി ഗായിക രംഗത്തേക്ക് വന്ന ഗായികയാണ് സിത്താര കൃഷ്ണകുമാർ. നിരവധി സിനിമകളിൽ പിന്നീട് തന്റെ ശബ്ദസാന്നിദ്ധ്യം അറിയിക്കുകയും അതുപോലെ സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര അവാർഡിൽ മികച്ച പിന്നണി ഗായികയ്ക്കുള്ള അവാർഡ് രണ്ട് തവണ കരസ്ഥമാക്കിയ ആളാണ് സിത്താര.

വിവാഹിതയായ സിത്താരയ്ക്ക് ഒരു മകളുണ്ട്. സാവാൻ ഋതു എന്നാണ് മകളുടെ പേര്. ഇപ്പോഴിതാ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഓണത്തോടെ അനുബന്ധിച്ച് മകൾ പൂക്കളം ഇടുന്ന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ്. കൊറോണ ആയതുകൊണ്ട് തന്നെ ഈ തവണ ആഘോഷങ്ങൾ ഒന്നും തന്നെ ഓണത്തിന് ഇല്ല.

‘പാവം കുഞ്ഞുമണി..!! പൂ വാങ്ങാനും പറ്റില്ല..!! ഉള്ള പൂവ് പറിക്കാൻ അമ്മമ്മ സമ്മതിക്കുകയും ഇല്ല..!! എന്നാലും കുഞ്ഞുമണി ഹാപ്പിയാണ്..!! ഉള്ളതുകൊണ്ടോണംപോലൊരു കൊറോണം..!!’, സിത്താര മകളുടെ വീഡിയോയോടൊപ്പം രസകരമായ ഇങ്ങനെ എഴുതി. വീഡിയോ പോസ്റ്റ് ചെയ്ത നിമിഷനേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

View this post on Instagram

പാവം കുഞ്ഞുമണി !!!പൂ വാങ്ങാനും പറ്റില്ല !!! ഉള്ള പൂവ് പറിക്കാൻ അമ്മമ്മ സമ്മതിക്കുകയും ഇല്ല !! എന്നാലും കുഞ്ഞുമണി ഹാപ്പിയാണ് !!! ഉള്ളതുകൊണ്ടോണംപോലൊരു കൊറോണം !!! #learnfromkids

A post shared by Sithara Krishnakumar (@sitharakrishnakumar) on

വീഡിയോയിൽ സായികുട്ടിയുടെ സംസാരം കൂടിയായപ്പോൾ കണ്ടോണ്ടിരിക്കാൻ തന്നെ എന്തൊരു രാസമാണെന്നാണ് ആരാധകർ കമന്റ് ചെയ്തത്. മകൾ പൂക്കളം ഇട്ട ശേഷം അതിന്റെ ഫോട്ടോ പോസ്റ്റ് ചെയ്യാൻ സിത്താര മറന്നില്ല. ഈ ഓണത്തിന് മിക്ക വീടുകളിലും ഇത്തരത്തിൽ ആയിരിക്കും പൂക്കളമെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു.

CATEGORIES
TAGS