പൂർണിമ മുണ്ട് ഉടുത്താൽ?? വെറൈറ്റി പരീക്ഷിച്ച നടിയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

പൂർണിമ മുണ്ട് ഉടുത്താൽ?? വെറൈറ്റി പരീക്ഷിച്ച നടിയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മലയാളത്തിന്റെ സ്വന്തം സുകുമാരന്റെ മക്കളാണ് നടന്മാരായ ഇന്ദ്രജിത്തും അനിയൻ പൃഥ്‌വിരാജുവും. ഇന്ദ്രജിത്ത് സിനിമ മേഖലയിൽ നിന്ന് തന്നെ വിവാഹം ചെയ്ത വ്യക്തിയാണ്. നടി പൂർണിമയെയാണ് താരം വിവാഹം ചെയ്തത്. ഇരുവർക്കും രണ്ട് പെൺമക്കളുമുണ്ട്. ഇവരുടെ കുടുംബവിശേഷങ്ങൾ അറിയാൻ പ്രേക്ഷകർ ഒരുപാട് താല്പര്യം കാണിക്കാറുണ്ട്.

വിവാഹത്തിന് ശേഷം പൂർണിമ സിനിമയിൽ നിന്ന് വിട്ടുനിൽക്കുക ആയിരുന്നു. എന്നാൽ കഴിഞ്ഞ കൊല്ലം വൈറസ് എന്ന ചിത്രത്തിൽ പൂർണിമ ഒരു പ്രധാനവേഷത്തിൽ എത്തിയിരുന്നു. എങ്കിൽപോലും താരം വാർത്തകളിൽ ഇടംപിടിക്കുന്നത് സ്വന്തമായി നടത്തുന്ന പ്രാണ എന്ന ഫാഷൻ ഡിസൈനിങ് കമ്പനിയെ കുറിച്ചും വസ്ത്രങ്ങളെ കുറിച്ചുമാണ്.

വ്യത്യസ്തതയാണ് പൂർണിമയുടെ വർക്കുകൾ കൂടുതൽ ശ്രദ്ധപിടിച്ചുപറ്റുന്നത്. ഇപ്പോഴിതാ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഏറ്റവും പുതിയ പരീക്ഷണം പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. ‘മുണ്ട് ഉടുത്ത ഞാൻ’ എന്ന ക്യാപ്ഷനോട് ഖാദി മുണ്ടില്‍ തീര്‍ത്ത ടോപ്പും സ്‌കേട്ടുമിട്ടുള്ള ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. ചേന്ദമംഗലത്തെ കൈത്തറി തൊഴിലാളികള്‍ക്ക് ആദരിച്ച് കൊണ്ടാണ് ഫോട്ടോ ഇട്ടിരിക്കുന്നത്.

പൂർണിമയെ അഭിനന്ദിച്ച് നിരവധി പേർ കമന്റുകൾ ഇട്ടിട്ടുണ്ട്. ചിലർ എനിക്കും ഇതുപോലെ ഒരെണ്ണം വേണമെന്നൊക്കെ കമന്റ് ചെയ്‌തിട്ടുണ്ട്‌. പൂർണിമയുടെ കോസ്റ്റയും സെൻസിനെ അഭിനന്ദിക്കാതിരിക്കാൻ വയ്യ തുടങ്ങിയ കുറെ അഭിപ്രായങ്ങൾ ആരാധകർ പോസ്റ്റ് ചെയ്‌തിട്ടുണ്ട്‌. ഇനി ഇത് ട്രെൻഡ് ആകുമോ എന്ന് കാത്തിരിക്കുകയാണ് മലയാളികൾ.

CATEGORIES
TAGS