‘നീലക്കുയിൽ സീരിയലിലെ റാണി വിവാഹിതയാകുന്നു..’ – സന്തോഷവാർത്ത പങ്കുവച്ച് താരം..!!

‘നീലക്കുയിൽ സീരിയലിലെ റാണി വിവാഹിതയാകുന്നു..’ – സന്തോഷവാർത്ത പങ്കുവച്ച് താരം..!!

ലോക് ഡൗണിന്റെ തുടക്കസമയത്തായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട സീരിയലുകളിൽ ഒന്നായ ഏഷ്യാനെറ്റിൽ നീലക്കുയിൽ എന്ന സീരിയൽ അവസാനിച്ചത്. ക്ലൈമാക്സ് എപ്പിസോഡുകൾ പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന രീതിയിലായിരുന്നു ഓരോ ദിവസവും തീർന്നത്. നീലക്കുയിൽ രണ്ട് നായിക കഥാപാത്രങ്ങളിൽ റാണി എന്ന കഥാപാത്രം അവതരിപ്പിച്ചത് ലത സംഗരാജു ആയിരുന്നു.

മലയാളി അല്ലാതിരുന്നിട്ട് കൂടി വളരെ ഭംഗിയായാണ് ലത ആ കഥാപാത്രം അവതരിപ്പിക്കുകയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയും ചെയ്തത്. തെലുഗ് സീരിയലുകളിലാണ് ലത കൂടുതലായി അഭിനയിച്ചിട്ടുളളത്. മലയാളത്തിൽ നീലക്കുയിൽ മാത്രമേ താരം ചെയ്‌തിട്ടുള്ളൂ. ഇന്ന്, ജൂൺ 4-നായിരുന്നു താരത്തിന്റെ ജന്മദിനം.

നിരവധി ആരാധകർ താരത്തിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് രംഗത്തുവന്നിരുന്നു. നീലക്കുയിൽ കൂടെ അഭിനയിച്ച സ്‌നിഷ ചന്ദ്രൻ, നിതിൻ ജെക്ക് ജോസഫ്, പിങ്കി കണ്ണൻ തുടങ്ങിയവർ ജന്മദിനാശംസകൾ നേർന്ന് പോസ്റ്റിട്ടു. ജന്മദിനത്തിൽ ഒരു സന്തോഷവാർത്ത കൂടി ആരാധകർക്കൊപ്പം പങ്കുവച്ചിരിക്കുകയാണ് താരം.

താരത്തിന്റെ വിവാഹവാർത്തയാണ് ആരാധകർക്കൊപ്പം പങ്കുവച്ചത്. ‘അങ്ങനെ ഈ മാസം 14 തീയതി ഞാൻ വിവാഹിതയാകുന്നു.. ഇനി വെറും 10 ദിവസങ്ങൾ മാത്രം..’ ലത ഭാവി വരനൊപ്പമുള്ള ചിത്രത്തോടൊപ്പം കുറിച്ചു. ഭാവിവരൻ തനിക്ക് നൽകിയ സർപ്രൈസ് സമ്മാനത്തെ കുറിച്ചും ലത പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രീ വെഡിങ് ഷൂട്ടുകൾ ആരംഭിച്ചെന്നും ലത അതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയും ചെയ്തു.

വിവാഹിതയാകാൻ പോകുന്ന താരത്തിന് ആരാധകർ ആശംസകൾ അറിയിച്ചു കമന്റുകൾ ഇട്ടിട്ടുണ്ട്. കസ്തൂരിമാൻ സീരിയലിലെ നായികയായ നടി റെബേക്ക സന്തോഷും ലതക്ക് ആശംസകൾ നേർന്നിട്ടുണ്ട്. ലതയുടെ വിവാഹവാർത്തയും പ്രീ-വെഡിങ് ഫോട്ടോഷൂട്ടും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്.

CATEGORIES
TAGS