‘സഹോദരിമാർക്കൊപ്പം ആടിയും പാടിയും നടി അഞ്ജു കുര്യൻ..’ – ക്വാറന്റീൻ വീഡിയോ വൈറൽ

‘സഹോദരിമാർക്കൊപ്പം ആടിയും പാടിയും നടി അഞ്ജു കുര്യൻ..’ – ക്വാറന്റീൻ വീഡിയോ വൈറൽ

അൽഫോൺസ് പുത്രേൻ സംവിധാനം ചെയ്ത നേരം എന്ന സിനിമയിൽ നിവിൻ പൊളിയുടെ സഹോദരിയായി അഭിനയിച്ച് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് നടി അഞ്ജു കുര്യൻ. പിന്നീട് ഓം ശാന്തി ഓശാന, പ്രേമം, 2 പെൺകുട്ടികൾ എന്നീ സിനിമകളിൽ താരം അഭിനയിച്ചു. ആസിഫ് അലി നായകനായി എത്തിയ കവി ഉദേശിച്ചത് എന്ന സിനിമയിലൂടെയാണ് അഞ്ജു പ്രേക്ഷകരുടെ ശ്രദ്ധനേടുന്നത്.

ആ പടത്തിൽ നായികയായ ശേഷം നിരവധി സിനിമകളിൽ നിന്ന് താരത്തിന് അവസരങ്ങൾ തേടിയെത്തി. സത്യൻ അന്തിക്കാട്-ഫഹദ് ഫാസിൽ ചിത്രമായ ‘ഞാൻ പ്രകാശനിലും അഞ്ജു ആയിരുന്നു നായിക. തമിഴ്, തെലുഗ് ഭാഷകളിലും അഞ്ജു അഭിനയിച്ചിട്ടുണ്ട്. ദിലീപ് നായകനായ ജാക്ക് ആൻഡ് ഡാനിയേൽ എന്ന സിനിമയിലാണ് അഞ്ജു അവസാനമായി അഭിനയിച്ചത്.

കൊറോണ വ്യാപനം മൂലം മിക്ക താരങ്ങൾ അവരവരുടെ വീടുകളിൽ തന്നെ ആയിരുന്നു. സിനിമയിൽ നിന്ന് മാറിനിൽക്കുന്ന ഈ അവസരത്തിൽ താരങ്ങൾ പുതിയ പരീക്ഷണങ്ങൾ നടുത്തുകയാണ്. അഞ്ജുവും അതുപോലെ പല കാര്യങ്ങൾ പുതിയതായി ചെയ്യാനും പഠിക്കാനും ശ്രമിക്കുകയാണെന്ന് താരത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ വ്യക്തമാണ്.

ഇപ്പോഴിതാ അഞ്ജു തന്റെ ഇൻസ്റ്റാഗ്രാം ഈ ലോക് ഡൗൺ കാലത്ത് പോസ്റ്റ് ചെയ്ത വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 4 കസിൻ സഹോദരിമാർക്കൊപ്പം പാട്ടു പാടുന്നതും നൃത്തം ചെയ്യുന്നതുമായ വിഡിയോയാണ് വൈറലായത്. ‘തങ്ക തിങ്കൾ കിളിയായ് കുറുകാം..’ എന്ന പാട്ടാണ് അഞ്ജുവും സഹോദരിമാരും പാടിയത്.

അതുപോലെ തെങ്കാശിപ്പട്ടണം എന്ന സിനിമയിലെ ‘ഗോലുമാൽ’ എന്ന പാട്ടിനാണ് എല്ലാവരും ചുവടുവച്ചിരിക്കുന്നത്. വീഡിയോ വൈറലായതോടെ സഹോദരിമാർക്കും ആരാധകർ കൂടിയിരിക്കുകയാണ്. 5 പേരുടെയും പെർഫോമൻസ് കാണാൻ വീഡിയോ 5 തവണ വീഡീയോ കാണേണ്ടി വന്നുവെന്ന് ആരാധകർ കമന്റ് ചെയ്‌തു.

CATEGORIES
TAGS