നസ്രിയയ്ക്ക് സ്‌നേഹ ചുംബനം നല്‍കി ഫഹദ്..!! വൈറല്‍ ചിത്രം

നസ്രിയയ്ക്ക് സ്‌നേഹ ചുംബനം നല്‍കി ഫഹദ്..!! വൈറല്‍ ചിത്രം

മലയാളത്തിലെ പ്രിയപ്പെട്ട താരജോഡികളാണ് നസ്രിയയും ഫഹദും. വിവാഹ ശേഷം നസ്രിയ നാലു വര്‍ഷക്കാലം അഭിനയത്തില്‍ നിന്ന് മാറി നിന്നിരുന്നു. പിന്നീട് അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായി എത്തിയ കൂടെയിലൂടെയായിരുന്നു തിരിച്ച് വരവ് നടത്തിയത്. ശേഷം നിര്‍മാതാവായും പുതിയ ചുവടുകള്‍ക്ക് തുടക്കം കുറിച്ചു. ഇപ്പോഴിതാ ഫഹദുമൊത്ത് ട്രാന്‍സിലൂടെ വീണ്ടും തിരിച്ചെത്തുകയാണ്. ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷം ഫഹദിന്റെ നായികയായി നസ്രിയ എത്തുന്ന ചിത്രമാണ് ട്രാന്‍സ്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ നസ്രിയ തന്റെ ജീവിതത്തിലെ സുന്ദര നിമിഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഫഹദുമൊത്ത് സ്‌നേഹ ചുംബനം നല്‍കുന്ന ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്. ചിത്രം ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് കഴിഞ്ഞു. താരത്തിന്റെ പോസ്റ്റുകള്‍ക്കെല്ലാം വന്‍ സ്വീകാര്യതയാണ് എപ്പൊഴും ലഭിക്കാറ്.

ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ട്രാന്‍സിനുണ്ട്. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം.

CATEGORIES
TAGS

COMMENTS