”ദൃശ്യം’ താരം നടൻ റോഷൻ ബഷീർ വിവാഹിതനായി, വധു മമ്മൂട്ടിയുടെ ബന്ധു..’ – വീഡിയോ വൈറൽ

”ദൃശ്യം’ താരം നടൻ റോഷൻ ബഷീർ വിവാഹിതനായി, വധു മമ്മൂട്ടിയുടെ ബന്ധു..’ – വീഡിയോ വൈറൽ

ദൃശ്യം എന്നെയൊരു ഒറ്റ സിനിമകൊണ്ട് മലയാളികൾക്ക് മുഴുവനും സുപരിചിതമായ പേരാണല്ലോ വരുൺ പ്രഭാകർ. ആ പേരുമായി ബന്ധപ്പെട്ടാണ് സിനിമ ആദ്യാവസാനം വരെ മുന്നോട്ട് പോകുന്നത്. ആ കഥാപാത്രം അവതരിപ്പിച്ച നടൻ റോഷൻ ബഷീറിനെയും മലയാളികൾ മറക്കില്ല. അതിന് മുമ്പും ശേഷവും നിരവധി സിനിമകളിൽ താരം അഭിനയിച്ചെങ്കിലും ഇപ്പോഴും ഓർക്കുന്നത് ആ കഥാപാത്രമാണ്.

ഇപ്പോഴിതാ താരവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാർത്ത പുറത്തുവന്നിരിക്കുകയാണ്. റോഷന്റെ വിവാഹം ഇന്നലെ കൊച്ചിലെ റമദാ റിസോർട്ടിൽ വച്ചാണ് നടന്നത്. വിവാഹത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകാണ്. ഒരു മാസം മുമ്പാണ് താരം വിവാഹിതനാകാൻ പോകുന്നവെന്ന വാർത്ത വന്നിരുന്നത്. ഫർസാനയെന്നാണ് പെൺകുട്ടിയുടെ പേര്.

ഇൻസ്റ്റഗ്രാമിലൂടെയാണ് വിവാഹകാര്യം താരം ആരാധകർക്കൊപ്പം പങ്കുവച്ചത്. എൽ.എൽ.ബി പൂർത്തിയായ ഫർസാന മെഗാസ്റ്റാർ മമ്മൂട്ടിയുടെ അടുത്ത ബന്ധുകൂടിയാണ്. പ്രണയവിവാഹമല്ല വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമാണ് തങ്ങളുടേതെന്ന് റോഷൻ പറഞ്ഞിരുന്നു. റോഷന്റെ അച്ഛൻ കലന്തൻ ബഷീർ നിരവധി സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

കോട്ടും സൂട്ടും അണിഞ്ഞ് റോഷൻ എത്തിയപ്പോൾ ഫർസാന ബ്രൈഡൽ ലുക്കിലുമാണ് തിളങ്ങിയത്. ലോക്ക് ഡൗൺ പ്രോട്ടോകോൾ ഉള്ളതിനാൽ വിവാഹത്തിന് റോഷന്റെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. നടന്മാരായ സർജനോ ഖാലിദ്, ഷാനി ഷാകി, ഷിയാസ് കരീം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പ്ലസ് ടു എന്ന സിനിമയിലൂടെ റോഷൻ മലയാള സിനിമ അഭിനയരംഗത്തേക്ക് വരുന്നത്. ബാങ്കിങ് ഹാവേർസ്, റെഡ് വൈൻ, തമിഴ് സിനിമകളായ പാപനാശം, ഭൈരവ തുടങ്ങിയ സിനിമകളിൽ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. 2017-ലാണ് അവസാനമായി അഭിനയിച്ചതെങ്കിലും സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

CATEGORIES
TAGS