ദിവ്യ ഉണ്ണി അമ്മയാകുന്നു..!! മദർഹുഡ് ആഘോഷിച്ച് ഭർത്താവിനും കുടുംബത്തോടൊപ്പം

മലയാളത്തിന്റെ പ്രിയ താരം ദിവ്യ ഉണ്ണി വീണ്ടും അമ്മയാകുന്നു. തന്റെ കുഞ്ഞുകണ്‍മണി വരാന്‍ പോകുന്നുവെന്ന വാര്‍ത്ത താരം തന്നെയാണ് സോഷ്യല്‍മീഡിയിയലൂടെ അറിയിച്ചത്. മാത്രമല്ല കുടുംബത്തോടൊപ്പമുള്ള വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.

അഭിനയ ജീവിതത്തില്‍ നിന്ന് തെല്ലൊരു ഇടവേള എടുത്തിരിക്കുന്ന ദിവ്യ നൃത്ത രംഗത്ത് ഇപ്പോഴും സജീവമാണ്. താരത്തിന്റെ രണ്ടാമത്തെ വിവാഹ ശേഷം വീണ്ടും ചിലങ്ക അണിഞ്ഞ് വന്‍ തിരിച്ച് വരവാണ് ദിവ്യ ചെയ്തിരിക്കുന്നത്. ആദ്യ വിവാഹത്തില്‍ ഒരു മകളും മകനുമുണ്ട്.

കല്യാണ സൗഗന്ധികം എന്ന ചിത്രത്തിലൂടെയാണ് ദിവ്യ ഉണ്ണി നായികയായി മലയാള സിനിമയില്‍ സജീവമായത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി നാലിനാണ് ദിവ്യ ഉണ്ണിയും അരുണ്‍ കുമാറും വിവാഹിതരായത്. എന്‍ജിനീയറായ അരുണ്‍ നാലു വര്‍ഷമായി ഹൂസ്റ്റണിലാണ് കുടുംബമൊത്ത് താമസം. 2017-ലാണ് ദിവ്യ ഉണ്ണി ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയത്.

കുറച്ച് നാളുകള്‍ക്ക് മുന്‍പ് കാടിന്റെ സൗന്ദര്യത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചിത്രത്തിന് നല്ല സ്വീകാര്യതയാണ് ലഭിച്ചത്. ഗുരുവായൂര്‍ സ്വദേശിയായ ഫോട്ടോഗ്രാഫര്‍ നിഥിന്‍ നാരായണ്‍ ആണ് ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്.

CATEGORIES
TAGS

COMMENTS