സഫയാണ് ഇന്നത്തെ താരം..!! പ്രസംഗം മൊഴിമാറ്റിയ കുട്ടിക്ക് രാഹുൽ ഗാന്ധിയുടെ വക ചോക്ലേറ്റ്

സഫയാണ് ഇന്നത്തെ താരം..!! പ്രസംഗം മൊഴിമാറ്റിയ കുട്ടിക്ക് രാഹുൽ ഗാന്ധിയുടെ വക ചോക്ലേറ്റ്

വിദേശികൾ നാട്ടിൽ കറങ്ങാൻ വരുമ്പോൾ എന്തെങ്കിലും ചോദിച്ചാൽ അത് മനസ്സിലാക്കാൻ പ്രയാസപ്പെടാറുണ്ട് നമ്മൾ. നോർത്ത് ഇന്ത്യൻ നേതാക്കൾ നാട്ടിൽ വരുമ്പോൾ അവർ സംസാരിക്കുന്ന ഹിന്ദിയും ഇംഗ്ലീഷുമൊക്കെ മൊഴി മാറ്റി പണി കിട്ടിയ ഒരുപാട് രാഷ്ട്രിയക്കാരുണ്ട് കേരളത്തിൽ. എന്നാൽ ഇന്ന് മണ്ഡലത്തിൽ സന്ദർശത്തിന് എത്തിയ രാഹുൽ ഗാന്ധിയുടെ പ്രസംഗം മൊഴിമാറ്റിയത് നിലമ്പൂര്‍ കരുവാരക്കുണ്ട് ഗവ. എച്ച്.എസ്.എസിലെ ഒരു പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ്. പേര് സഫ..!!!

സഫ തന്നെയാണിപ്പോ സോഷ്യൽ മീഡിയയിലെ താരാവും. നിലമ്പുർ എത്തിയ രാഹുൽ ഗാന്ധി തന്റെ പ്രസംഗം മൊഴിമാറ്റാൻ തയാറുള്ള വിദ്യാർത്ഥികൾ ആരെങ്കിലും ഉണ്ടോ എന്ന് സദസ്സിനോട് ചോദിച്ചു. അപ്പോഴും ധൈര്യപൂർവ്വം സഫ എഴുന്നേറ്റത്. പേടിയോ തെറ്റുകളോ ഇല്ലാതെ സഫ തന്റെ കർത്തവ്യം നിറവേറ്റി.

സഫയ്ക്ക് മനസ്സിലാക്കാൻ വേണ്ടി രാഹുൽ ഗാന്ധി കുറച്ചു കുറച്ചായാണ് സംസാരിച്ചതും. എന്തായാലും സഫയ്ക്ക് അഭിനന്ദനങ്ങളുടെ പ്രവാഹമാണ് ലഭിക്കുന്നത്. 5 മിനിറ്റ് നീണ്ട പ്രസംഗം സഫ തന്നെയാണ് മുഴുവനും മൊഴിമാറ്റി പറഞ്ഞത്.

കറക്റ്റായി മൊഴിമാറ്റിയ സഫയ്ക്ക് രാഹുൽ ഗാന്ധി ഒരു ചോക്ലേറ്റ് സമ്മാനമായി നൽകി. നാട്ടിലെ താരമായി മാറിയ സഫയെയാണ് സോഷ്യൽ മീഡിയ ഇന്ന് ഏറ്റവും കൂടുതൽ തിരയുന്നത്. എന്തായാലും സഫ വേദിയിലേക്ക് ധൈര്യപൂർവം വന്നതുകൊണ്ട് നേതാക്കൾ രക്ഷപ്പെട്ടെന്ന് പറയാം..

CATEGORIES
TAGS

COMMENTS