‘ട്രോളുകൾക്ക് വിട, പുതിയ മേക്കോവറിൽ നടി മഡോണ സെബാസ്റ്റ്യൻ..’ – ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

‘ട്രോളുകൾക്ക് വിട, പുതിയ മേക്കോവറിൽ നടി മഡോണ സെബാസ്റ്റ്യൻ..’ – ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

മലയാളത്തിലെ ബ്ലോക്കബ്സ്റ്റർ സിനിമകളിൽ ഒന്നായ പ്രേമത്തിലെ സെലിൻ എന്ന കഥാപാത്രം അവതരിപ്പിച്ച് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് മഡോണ സെബാസ്റ്റ്യൻ. പിന്നീട് തമിഴിലും നിന്നും തെലുഗിൽ നിന്നും കന്നഡയിൽ നിന്നുമെല്ലാം താരത്തെ തേടി അവസരങ്ങൾ എത്തി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും താരം അഭിനയിച്ചു.

അടുത്തിടെ മഡോണ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് ചിലർ ട്രോളുകൾ ഉണ്ടാക്കുകയും ചെയ്തിരുന്നു. ‘അഭിമുഖത്തിൽ ഒരു വയസ്സ് ഉള്ളപ്പോൾ അപ്പൻ തന്നെ ഗ്രൗണ്ടിൽ ഓടിക്കുമായിരുന്നുവെന്നും ഒന്നര വയസുള്ളപ്പോൾ വെള്ളത്തിൽ എടുത്തിട്ട് നീന്തൽ പഠിപ്പിക്കുമെന്നുമായിരുന്നു മഡോണ പറഞ്ഞത്.

ഇപ്പോഴിതാ ട്രോളുകൾക്കും പരിഹാസങ്ങൾക്കും വിട പറഞ്ഞുകൊണ്ട് തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. വൈഷ്ണവ് ബി.എസ് എന്ന ഫോട്ടോഗ്രാഫർ എടുത്ത ഫോട്ടോസാണ് മഡോണ തന്റെ അക്കൗണ്ടിൽ പങ്കുവച്ചത്. അടുത്തിടെ വൈഷ്ണവ് എടുത്ത നടി അമല പോളിന്റെ ഫോട്ടോസും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

അതിന് പിന്നാലെയാണ് ഇപ്പോൾ പുതിയ ഫോട്ടോസും ശ്രദ്ധനേടുന്നത്. വയലറ്റ് കളർ ടോപ്പിന് മുകളിൽ ഒരു ജാക്കറ്റ് ഇട്ടു നിൽക്കുന്ന ഫോട്ടോസാണ് മഡോണ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫോട്ടോയിൽ മഡോണയുടെ ചിരി അതിമനോഹരമാണെന്ന് ആരാധകർ കമന്റ് ചെയ്‌തിട്ടുണ്ട്‌. വള്ളിച്ചെടികൾ പടർന്ന് നിൽക്കുന്ന ഒരു പാലത്തിന്റെ കൈവരിയിൽ ചാരിയാണ് താരം ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.

പ്രേമത്തിന് ശേഷം തമിഴിൽ വിജയ് സേതുപതിയുടെ നായികയായി അഭിനയിച്ച മഡോണ മലയാളത്തിൽ കിംഗ് ലയർ, ഇബിലീസ്, വൈറസ്, ബ്രദർസ് ഡേ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മഡോണ ആദ്യമായി അഭിനയിക്കുന്ന കന്നഡ ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. അഭിനയം കൂടാതെ നല്ലയൊരു പാട്ടുകാരി കൂടിയാണ് മഡോണ.

CATEGORIES
TAGS