ടിക്ക് ടോക്ക് താരം സൗഭാഗ്യയുടെ വിവാഹനിശ്ചയം കഴിഞ്ഞു – ഫോട്ടോസ് കാണാം
ടിക്ക് ടോക്ക്, ഡബ്‌സ്മാഷ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് സൗഭാഗ്യ വെങ്കിടേഷ്. നടി താരകല്യാണിന്റെ മകളാണ് സൗഭാഗ്യ. ഇപ്പോഴിതാ താരവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാർത്ത വരികയാണ്.
സൗഭാഗ്യയുടെ വിവാഹനിശ്ചയം ഇന്ന് നടന്നു. ഒരുപാട് നാളായി താരവുമായി ബന്ധപ്പെട്ട വിവാഹ ഗോസിപ്പ് വാർത്തകൾ വരുന്നുണ്ടായിരുന്നു. താരത്തിന്റെ ടിക്ക് ടോക്കിൽ എപ്പോഴും കാണുന്ന ചെറുപ്പകാരനുമായയാണ് ഗോസിപ്പ് വന്നിരുന്നത്. എന്നാൽ അതെ വ്യക്തിയുമായി തന്നെയാണിപ്പോൾ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്നത്.
സുഹൃത്തും ടിക്ക് ടോക്ക് താരവുമായ അർജ്ജുൻ സോമശേഖറാണ് വരൻ. ഈ കഴിഞ്ഞ ദിവസം അർജ്ജുനൊപ്പമുള്ള ചിത്രം സൗഭാഗ്യ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിരുന്നു. അതോടൊപ്പം ഒരു കുറിപ്പും എഴുത്തിരുന്നു. അതിൽ തന്നെ ഏകദേശം അടുത്ത് തന്നെ ഒഫീഷ്യലായി അറിയിക്കുമെന്ന് സൂചനകൾ ലഭിച്ചിരുന്നു.
നർത്തകിയായ സൗഭാഗ്യോടൊപ്പം അർജ്ജുൻ നൃത്തം ചെയ്യുന്ന ഒരുപാട് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സുഹൃത്തുക്കളും അടുത്തുള്ള ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വിവാഹം ഉടനെ തന്നെ കാണുമെന്നാണ് ലഭിക്കുന്ന വാർത്ത.