മറ്റു സ്ത്രീകളുമായി അടുപ്പം, ചോദ്യം ചെയ്‌താൽ മർദ്ദനം..!! സോമദാസിനെക്കുറിച്ച് മുൻഭാര്യയുടെ വെളിപ്പെടുത്തൽ

ഒരു റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ വ്യക്തിയാണ് ഗായകന്‍ സോമദാസ്. ഇപ്പോഴിതാ ബിഗ് ബോസ് സീസൺ ടു വിലൂടെ അദ്ദേഹം വീണ്ടും പ്രേക്ഷകര്‍ക്ക് സുപരിചിതനായിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ സോമദാസ് നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ ഇപ്പോള്‍ മുന്‍ ഭാര്യ രംഗത്തുവന്നിരിക്കുകയാണ്.

സോമദാസിന്റെ മുന്‍ ഭാര്യയായ സൂര്യയാണ് ഫെയ്‌സ്ബുക് ലൈവിലൂടെ അദ്ദേഹത്തിന്‌റെ വിവാദ പരാമര്‍ശനത്തിനെതിരെ പ്രതികരിച്ചിരിക്കുന്നത്. സ്വന്തം വ്യക്തിജീവിതത്തെ കുറിച്ച് വളരെ ആഴത്തില്‍ സംസാരിക്കുമ്പോഴാണ് ആദ്യ ഭാര്യ മക്കളെ വിട്ടുതരാന്‍ 10 ലക്ഷം രൂപ ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞത്.

ശേഷം അഞ്ചര ലക്ഷം രൂപ കൊടുത്ത് രണ്ടു പെണ്‍മക്കളെ ഭാര്യയില്‍ നിന്ന് വാങ്ങുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. പക്ഷെ ഈ പറഞ്ഞത് തെറ്റാണെന്നും തന്റെ മക്കളെ പണം വാങ്ങി ഭര്‍ത്താവിന് നല്‍കിയിട്ടില്ലെന്നും ഭാര്യ പറയുന്നു.

റിയാലിറ്റി ഷോയില്‍ പങ്കെടുക്കുമ്പോള്‍ വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചിരുന്നുവെന്നും ഷോയില്‍ പങ്കെടുത്ത് വിജയം നേടിയതോടെ ഒരുപാട് ആരാധകര്‍ ഉണ്ടായി. ഇതോടെ തന്നോടുള്ള അടുപ്പെ കുറഞ്ഞുവെന്നും അയാള്‍ക്ക് മറ്റു സ്ത്രീകളുമായി അടുപ്പങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇത് ചോദ്യം ചെയ്തപ്പോള്‍ മാനസികമായും ശാരീരികമായും മർദിച്ചു. അങ്ങനെയാണ് വിവാഹബന്ധം വേര്‍പെടുത്തുന്നത് വരെ കാര്യങ്ങള്‍ എത്തിയതെന്നും സൂര്യ പറഞ്ഞു.

CATEGORIES
TAGS

COMMENTS