‘പ്രിയപ്പെട്ട മോഹൻലാൽ താങ്കൾ എന്തിനാണ് കളവ് പറയുന്നത്..’ – യുവതിയുടെ കുറിപ്പ്

‘പ്രിയപ്പെട്ട മോഹൻലാൽ താങ്കൾ എന്തിനാണ് കളവ് പറയുന്നത്..’ – യുവതിയുടെ കുറിപ്പ്

ഏഷ്യാനെറ്റ് പ്രക്ഷേപണം ചെയ്ത ബിഗ്ഗ്‌ബോസ് പരിപാടിയില്‍, അവതാരകനായ മോഹന്‍ലാല്‍ വലിയൊരു കളവ് പ്രേക്ഷകരോട് പറഞ്ഞുവെന്ന് തുറന്ന് കാട്ടി ജോമോള്‍ ജോസഫിന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ദേയമാകുന്നു. മറ്റൊരാള്‍ പാടിയ പാട്ട് താനാണ് പാടിയതെന്ന് മോഹന്‍ലാല്‍ എന്ന വലിയ നടന്‍ പറയുമ്പോള്‍, അത് കളവ് പറയലിനേക്കാള്‍ വലിയൊരു അല്‍പ്പത്തരമായി മാറുകയാണെന്നും യുവതി കുറിപ്പില്‍ തുറന്നടിച്ചു.

പിഎം താജും കെസി പ്രഭാകരനും തിരക്കഥയെഴുതി, ചന്ദ്രശേഖരന്‍ സംവിധാനം ചെയ്ത്, കുറ്റിയില്‍ ബാലന്‍ നിര്‍മ്മിച്ച്, 1985 നവംബര്‍ 20 ന് റിലീസ് ചെയ്ത ചെയ്ത ‘ഉയരും ഞാന്‍ നാടാകെ’ എന്ന സിനിമയിലെ പ്രശസ്ത ഗാനമായ ‘മാതള തേനുണ്ണാന്‍’ എന്ന പാട്ട് താനാണ് പാടിയതെന്ന മോഹന്‍ലാലിന്റെ അവകാശവാദം സംബന്ധിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വിവാദം ഉയര്‍ന്നുവന്നിരിക്കുന്നത്.

വി.ടി മുരളി എന്ന അനുഗ്രഹീത ഗായകനാണ് ആ ഗാനം ആലപിച്ചിരിക്കുന്നതെന്നും അദ്ദേഹത്തോട് മാപ്പ് പറയാന്‍ താങ്കള്‍ തയ്യാറാകണമെന്നും താങ്കള്‍ ഉന്നയിച്ച അവകാശവാദത്തില്‍ ഉറച്ചുനിന്ന് പാവപ്പെട്ട പാട്ടുകാരുടെ പിച്ചച്ചട്ടി കൂടി സ്വന്തമാക്കിയേ താങ്കള്‍ക്ക് തൃപ്തിയാകുകയുള്ളോ എന്നും യുവതി കുറിപ്പില്‍ ആരോപിച്ചു.

CATEGORIES
TAGS

COMMENTS