ഞാൻ ഭയങ്കര ടെൻഷനിലായി, പക്ഷേ പൃഥ്വി എന്റെ കൈപിടിച്ച് സമാധാനിപ്പിച്ചു..!! പഴയകാല ചിത്രം പങ്കുവച്ച് സുപ്രിയ

ഞാൻ ഭയങ്കര ടെൻഷനിലായി, പക്ഷേ പൃഥ്വി എന്റെ കൈപിടിച്ച് സമാധാനിപ്പിച്ചു..!! പഴയകാല ചിത്രം പങ്കുവച്ച് സുപ്രിയ

പൃഥ്വിരാജിനെ മിസ് ചെയ്യുന്നുവെന്ന് സുപ്രിയ മേനോന്‍. സോഷ്യല്‍ മീഡിയ കുറിപ്പിലൂടെയാണ് സുപ്രിയ പഴയകാലം ഓര്‍ത്തെടുത്തത്. 2011ല്‍ പകര്‍ത്തിയ ഇരുവരുടെയും പഴയകാല ചിത്രം പങ്കുവച്ചാണ് സുപ്രിയ എഴുതിയത്.

2011ലായിരുന്നു ഇരുവരുടേയും വിവാഹം കഴിഞ്ഞത്. തങ്ങളുടെ വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കു ശേഷമെടുത്ത ചിത്രമാണിത് ഇതെന്നും ദുബായില്‍ നടന്നൊരു അവാര്‍ഡ് ഷോയില്‍ തന്നെ പൃഥ്വി അപ്രതീക്ഷിതമായി സ്റ്റേജിലേക്ക് വിളിച്ചപ്പോള്‍ ഭയങ്കര ടെന്‍ഷനിലായിരുന്നു.

പക്ഷേ പൃഥ്വി തന്റെ കൈപിടിച്ച് സമാധാനിപ്പിച്ചു എന്നും സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ എഴുതി. ബ്ലെസി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ആടുജീവിതം സിനിമയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ട് വലിയ തിരക്കുകളിലാണ് പൃഥ്വിരാജ്.

ഷൂട്ടിങ്ങിനായി താരം ഇപ്പോള്‍ വിദേശത്താണ്. ചിത്രത്തിലെ പ്രധാന കഥാപാത്രം നജീബ് ആകാനുള്ള എല്ലാവിധ തയ്യാറെടുപ്പുകളും താരം എടുത്തു കഴിഞ്ഞു. താരത്തിന്റെ മേക്കോവറും ആരാധകര്‍ക്കിടയില്‍ ഏറെ ശ്രദ്ദ നേടിയിരുന്നു.

CATEGORIES
TAGS