കടൽ തീരത്ത് ഗ്ലാമറസ് ലുക്കിൽ ദീപ്തി സതിയുടെ ഫോട്ടോഷൂട്ട്..!! ഫോട്ടോസ് കാണാം

കടൽ തീരത്ത് ഗ്ലാമറസ് ലുക്കിൽ ദീപ്തി സതിയുടെ ഫോട്ടോഷൂട്ട്..!! ഫോട്ടോസ് കാണാം

ഒരു പിടി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ ദീപ്ത സതിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തങ്ങളുടെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

സോഷ്യല്‍ മീഡിയയില്‍ വളരെ ചുരുങ്ങിയ സമയംകൊണ്ടാണ് ചിത്രങ്ങള്‍ വൈറലായി മാറിയത്. ദീപ്തി സതിയുടെ തകര്‍പ്പന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇതിന് മുന്‍പും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. കടല്‍തീരത്ത്, വെള്ള വസ്ത്രങ്ങള്‍ അണിഞ്ഞ് സുന്ദരിയായാണ് ദീപ്തി ചിത്രങ്ങള്‍ക്ക് പോസ് ചെയ്തിരിക്കുന്നത്.

ആല്‍ബര്‍ട്ട് വില്യം ആണ് ഈ മനോഹര ചിത്രങ്ങള്‍ പകര്‍ത്തിയത്. പൃഥ്വിരാജ് നായകനായ ഡ്രൈവിങ് ലൈസന്‍സ് ആണ് ദീപ്തിയുടെ പുറത്തിറങ്ങിയ ഏറ്റവും പുതിയ മലയാളസിനിമ. ചിത്രത്തില്‍ പൃഥ്വിയുടെ ഭാര്യയായാണ് താരം എത്തിയത്.

ചിത്രം ബോക്‌സ് ഓഫീസ് ഹിറ്റ് നേടിയിരുന്നു. മലയാളത്തിന്റെ പ്രിയതാരങ്ങളായ മഞ്ജു വാരിയര്‍-ബിജു മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മധു വാരിയര്‍ ഒരുക്കുന്ന ലളിതം സുന്ദരം എന്ന ചിത്രത്തിലാണ് ദീപ്തി ഇപ്പോള്‍ അഭിനയിക്കുന്നത്.

CATEGORIES
TAGS