ചന്ദനമഴയിലെ അമൃത വിവാഹമോചിതയായോ?? മറ്റൊരു വിവാഹത്തിനൊരുങ്ങി ഭർത്താവ്..!!
മലയാളികളുടെ പ്രിയപ്പെട്ട സീരിയലുകളിൽ ഒന്നായിരുന്നു ഏഷ്യാനെറ്റിലെ ചന്ദനമഴ. അതിലെ ഏറെ ദുഖിതയായി ഒരു നായികാ കഥാപാത്രം അവതരിപ്പിച്ച അമൃത പ്രേക്ഷകരുടെ പ്രിയങ്കരിയായിരുന്നു. മേഘ്‌ന വിൻസെന്റ് എന്ന നടി ആയിരുന്നു ആ കഥാപാത്രം അവതരിപ്പിച്ചത്. എന്നാൽ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് ആ സീരിയലിൽ നിന്ന് മേഘ്‌ന പെട്ടന്ന് പിൻമാറി.
മേഘ്‌നയുടെ അഹങ്കാരവും തലക്കനവും കാരണം സീരിയലിൽ നിന്ന് അണിയറ പ്രവർത്തകർ പുറത്താക്കിയതാണെന്ന് ചില വാർത്തകൾ ആ സമയത്ത് ഇറങ്ങിയിരുന്നു. അതിനോട് ഒന്നും തന്നെ താരം ആദ്യം പ്രതികരിച്ചിരുന്നില്ല. കുറച്ച് നാളിന് ശേഷം ആ ആരോപണങ്ങൾക്ക് മറുപടി നൽകി. തന്നെ ആരും പുറത്താക്കിയതല്ല, വിവാഹം ആയതുകൊണ്ട് തന്നെ സ്വാഭാവികമായ തിരക്കുകൾ കൊണ്ട് അവധി നൽകിയതാണെന്ന് താരം പറഞ്ഞു.
പ്രേക്ഷകർ പ്രതീക്ഷയോട് കാത്തിരുന്ന വിവാഹം ആയിരുന്നു മേഘ്‌നയുടേത്. നടിയും സുഹൃത്തുമായ ഡിമ്പിൾ റോസിന്റെ സഹോദരനായിരുന്നു താരം വിവാഹം ചെയ്തത്. ഡോൺ ടോണി എന്ന ചെറുപ്പുകാരനുമായുള്ള 2017 ഏപ്രിൽ 30-നായിരുന്നു. എന്നാൽ ഇപ്പോൾ വരുന്ന വാർത്ത അത്ര സന്തോഷം നിറഞ്ഞതല്ല.
ഡോണും മേഘ്നയും തമ്മിൽ വിവാഹമോചിതരായി എന്ന തരത്തിൽ വാർത്തകൾ വരുന്നുണ്ട്. ഇതിന് തെളിവായി ഡോൺ മറ്റൊരു വിവാഹം കഴിക്കാൻ പോകുന്നവെന്ന് അടുത്ത ബന്ധുക്കൾ നൽകുന്ന വിവരങ്ങളിൽ നിന്ന് വ്യക്തമാണ്. മേഘ്‌നയുടെയും ഡോണിന്റെയും വിവാഹത്തിന് ഒപ്പം തന്നെ ആയിരുന്നു സഹോദരി ഡിംപിളിന്റെയും വിവാഹം.
ചന്ദനമഴക്ക് ശേഷം മേഘ്‌ന മലയാളത്തിൽ അധികം സീരിയലുകളിൽ അഭിനയിച്ചില്ല. എന്നാൽ തമിഴ് സീരിയൽ മേഖലയിൽ താരം ഇപ്പോഴും സജീവമായി തുടരുന്നു. പൊൻമകൾ വന്താൽ എന്ന സീരിയലിൽ മേഘ്‌ന അഭിനയിച്ചിരുന്നു. തമിഴിലും ഒരുപാട് സ്ത്രീ ആരാധകർ മേഘ്‌നയ്ക്ക് ഉണ്ട്. എന്തായാലും വിവാഹമോചന വാർത്ത ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.