‘എന്റെ മകൾ ആരുടെ മുന്നിലും തല കുനിക്കാതെ അവളുടെ ലക്ഷ്യം നേടണം..’ – ആഗ്രഹം പങ്കുവച്ച് അമൃത സുരേഷ്

‘എന്റെ മകൾ ആരുടെ മുന്നിലും തല കുനിക്കാതെ അവളുടെ ലക്ഷ്യം നേടണം..’ – ആഗ്രഹം പങ്കുവച്ച് അമൃത സുരേഷ്

ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിംഗറിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ പാട്ടുകാരിയാണ് അമൃത സുരേഷ്. അതിന് ശേഷം നിരവധി സിനിമകളിൽ അമൃത പിന്നണി ഗായികയായി പാടി. ഒരുപാട് സ്റ്റേജ് ഷോകൾ സ്റ്റാർ സിംഗറിന് ശേഷം അമൃതയെ തേടി വന്നു. ഐഡിയ സ്റ്റാർ സിംഗറിൽ ജഡ്‌ജ്‌ ആയി വന്ന നടൻ ബാലയും പ്രണയത്തിലാവുകയും തുടർന്ന് വിവാഹം ചെയ്യുകയും ചെയ്തു.

എന്നാൽ വിവാഹബന്ധം അധികം നാൾ രണ്ടു പേരും തുടർന്നില്ല. 2010ൽ വിവാഹിതയായ അമൃത 2015ൽ വിവാഹബന്ധം വേർപിരിഞ്ഞു. ആ ബന്ധത്തിൽ ഇരുവർക്കും അവന്തിക എന്നായൊരു മകളുണ്ട്. മകൾ അമൃതക്ക് ഒപ്പമാണ് താമസം. സഹോദരി അഭിരാമിയുമായി ചേർന്ന് അമൃതംഗമയ എന്നെയൊരു മ്യൂസിക് ബാൻഡ് അമൃത ആരംഭിച്ചു.

ബാൻഡ് നിരവധി പ്രോഗ്രാമുകൾ അവതരിപ്പിച്ച് മുന്നേറുന്ന സമയത്താണ് ഇരുവരും ഏഷ്യാനെറ്റിന്റെ തന്നെ റിയാലിറ്റി ഷോ ആയ ബിഗ് ബോസിൽ വരുന്നതും കൂടുതൽ ആളുകളുടെ മനസ്സിലേക്ക് ഇടംപിടിക്കുകയും ചെയ്തത്. ഇപ്പോഴിതാ മകൾ അവന്തികയെ കുറിച്ചുള്ള ആഗ്രഹങ്ങളും സ്വപ്‌നങ്ങളും പങ്കുവച്ചിരിക്കുകയാണ് അമൃത.

ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഈ തുറന്ന് പറച്ചിൽ. തനിക്ക് കുട്ടികാലം മുതൽ ആളുകളുടെ ശ്രദ്ധപിടിച്ച് പറ്റാനും ഫോട്ടോ എടുക്കാൻ വരുന്നതുമൊക്കെ ആഗ്രഹിച്ച ആളാണ് ഞാൻ. എല്ലാവരും തന്നെ തന്നെ നോക്കണമെന്ന തോന്നൽ ഉള്ളിലുണ്ടായിരുന്നു. മകൾ ആരുടെ മുന്നിലും തല കുനിക്കാതെ സ്വന്തം ലക്ഷ്യങ്ങൾ നേടിയെടുക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അമൃത പറഞ്ഞു.

CATEGORIES
TAGS