‘ലംബോർഗിനി എവിടെ അമ്മേ..??’ – ആരാധകന്റെ ചോദ്യത്തിന് കലക്കൻ മറുപടി കൊടുത്ത് മല്ലിക സുകുമാരൻ

‘ലംബോർഗിനി എവിടെ അമ്മേ..??’ – ആരാധകന്റെ ചോദ്യത്തിന് കലക്കൻ മറുപടി കൊടുത്ത് മല്ലിക സുകുമാരൻ

മലയാളികളുടെ താരപുത്രന്മാരാണ് പൃഥ്വിരാജുവും ഇന്ദ്രജിത്തും. അന്തരിച്ച നടൻ സുകുമാരന്റെയും നടി മല്ലിക സുകുമാരന്റെയും മക്കളാണ് ഇരുവരും. രണ്ട് പേരും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരങ്ങൾ. സൂപ്പർസ്റ്റാർ പദവിയിലേക്ക് പൃഥ്വിരാജ് എത്തിക്കഴിഞ്ഞിരുന്നു. ഒരു നടൻ എന്നതിൽ ഉപരി ഒരു സംവിധായകൻ കൂടിയാണെന്ന് ഈ കഴിഞ്ഞ കൊല്ലം പൃഥ്വിരാജ് തെളിയിച്ചു.

മോഹൻലാൽ നായകനായ ലൂസിഫർ എന്ന ചിത്രം സംവിധാനം ചെയ്തത് പൃഥ്വിരാജ് ആയിരുന്നു. അതോടൊപ്പം തന്നെ താരത്തെ പറ്റി കഴിഞ്ഞ വർഷങ്ങളിൽ കേട്ട് ഏറ്റവും വലിയ ഒരു വാർത്ത ആഡംബര കാറായ ലംബോർഗിനി സ്വന്തമാക്കി എന്നത്. അതിന് ശേഷം ഒരു അഭിമുഖത്തിൽ പൃത്വിരാജിന്റെ അമ്മ ലംബോർഗിനിയുമായി ബന്ധപ്പെട്ട പറഞ്ഞു വാക്കുകൾ പിന്നീട് നിരവധി ട്രോളുകൾക്ക് ഇടയാക്കിയിരുന്നു.

ഇപ്പോഴിതാ വീണ്ടും ലംബോർഗിനിയും ബന്ധപ്പെട്ട കാര്യങ്ങൾ ചുറ്റിപറ്റി വന്നിരിക്കുകയാണ് മല്ലികയെ. കഴിഞ്ഞ ദിവസം ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് അതിഥിയായി എത്തിയപ്പോളാണ് ഒരു ആരാധകന്റെ ലംബോർഗിനിയുടെ കാര്യം വീണ്ടും എടുത്തിട്ടത്. അതിന് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടിയും മല്ലിക നൽകുക ഉണ്ടായി.

”ലംബോർഗിനി എവിടെ അമ്മേ..??’ എന്നായിരുന്നു ആരാധകന്റെ ചോദ്യം. അലമാരിയിൽ വച്ച് പൂട്ടിവച്ചിരിക്കുകയാ, ആവശ്യം വരുമ്പോൾ പുറത്തെടുത്താൽ മതിയല്ലോ മോനെ എന്ന് മല്ലിക മറുപടി നൽകി. ബോളിവുഡ് നടൻ ഇർഫാൻ ഖാന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് കൊണ്ടാണ് മല്ലിക വീഡിയോ ലൈവ് ആരംഭിച്ചത്.

CATEGORIES
TAGS