‘ചക്ക പോലെയായി.. ചേട്ടന്റെ വളം കൊള്ളാം..’ – ചൊറിഞ്ഞവന് മറുപടി നൽകി നടി ശരണ്യയുടെ ഭർത്താവ്

‘ചക്ക പോലെയായി.. ചേട്ടന്റെ വളം കൊള്ളാം..’ – ചൊറിഞ്ഞവന് മറുപടി നൽകി നടി ശരണ്യയുടെ ഭർത്താവ്

അനിയത്തി പ്രാവ് എന്ന സിനിമയിലൂടെ ബാലതാരമായി അരങ്ങേറി തമിഴ്,മലയാളം, തെലുഗ്, കന്നഡ ഇൻഡസ്ട്രിയിൽ നിരവധി സിനിമകളിൽ അഭിനയിച്ച താരമാണ് നടി ശരണ്യ മോഹൻ. ഹരികൃഷ്ണൻസ്, രക്തസാക്ഷികൾ സിന്ദാബാദ് തുടങ്ങിയ ചിത്രങ്ങളിലും ശരണ്യ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. കൂടുതൽ താരം അഭിനയിച്ചത് തമിഴ് സിനിമകളിലാണ്.

വിജയ് നായകനായ വേലായുധം എന്ന ചിത്രത്തിൽ വിജയ്‌യുടെ അനിയത്തിയായി അഭിനയിച്ച ശേഷമാണ് താരത്തിന് കൂടുതൽ ആരാധകർ ഉണ്ടായത്. സിനിമയിൽ മാത്രമല്ല ടി.വി സീരിയലുകളിലും ശരണ്യ അഭിനയിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത സ്വാമി അയ്യപ്പൻ സീരിയലിൽ മാളികപ്പുറത്ത് അമ്മയായി ശരണ്യ വേഷം ചെയ്‌തിട്ടുണ്ട്‌.

വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ് താരം. നീണ്ടകാലമായി പരിചയമുള്ള സുഹൃത്ത് അരവിന്ദ് കൃഷ്ണനാണ് താരത്തെ വിവാഹം ചെയ്തത്. അനന്തപദ്മനാഭൻ, അന്നപൂർണ എന്നീ രണ്ട് കുട്ടികൾ ഇവർക്കുണ്ട്. സിനിമ അഭിനയം നിർത്തിയെങ്കിലും താരം ഇപ്പോൾ ഭർത്താവിന്റെ കൂടെ ടിക്ക് ടോക്ക് വീഡിയോകൾ ഒക്കെ ചെയ്തു പോസ്റ്റ് ചെയ്യാറുണ്ട്.

ഇപ്പോഴിതാ അരവിന്ദിന്റെ ടിക്ക് ടോക്ക് അക്കൗണ്ടിൽ ഭാര്യയെക്കുറിച്ച് ഒരാൾ പോസ്റ്റ് ചെയ്ത മോശം കമന്റിന് മറുപടി നൽകിയിരിക്കുകാണ് അദ്ദേഹം. ‘ചക്ക പോലെയായി.. മനസ്സിലാവണില്ല.. ചേട്ടന്റെ വളം കൊള്ളാം..’ എന്നായിരുന്നു ഒരുത്തൻ കമന്റ് ഇട്ടത്. അതിന് മറുപടിയുമായി ടിക്ക് ടോകിൽ തന്നെ അരവിന്ദ് ഒരു വീഡിയോ പോസ്റ്റ് ചെയ്‌തു.

‘ഈ കമന്റിന് ഉത്തരം കൊടുക്കാൻ വന്നതാണ്. നല്ല നല്ല ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ കൊടുക്കുക എന്നതാണ് എന്റെയൊരു പ്രതേകത. പ്രിയപ്പെട്ട ചേട്ടാ എന്റെ ഭാര്യയ്ക്ക് വണ്ണം വച്ചിട്ടുണ്ടെങ്കിൽ അത് കുറയ്ക്കാനും അറിയാം.. അത് താങ്കളെ ബാധിക്കുന്ന കാര്യമല്ല. പിന്നെ രണ്ടാമത് എന്റെ വളത്തിന്റെ കാര്യം.. നിങ്ങൾ എന്തിനാണ് ബാക്കിയുള്ളവരുടെ വളത്തിന്റെയും കാര്യം തപ്പിക്കൊണ്ട് നടക്കുന്നത്.

ഷണ്ഡത്വം ഉണ്ടെങ്കിൽ അത് ഇൻഫെർടൈലിറ്റി ക്ലിനിക്കിൽ കൊണ്ടുപോയി കാണിക്കണം. ബാക്കിയുള്ളവരുടെ കമന്റ് ബോക്സിൽ വന്ന് ഇമ്മാതിരി ആണത്തമില്ലായ്മ കമന്റ് ചെയ്യരുത്. ദയവുചെയ്തു അമ്മാതിരി സാധനം ഇവിടെ കൊണ്ടുവന്ന് ഇറക്കരുത്..’ അരവിന്ദ് കൃഷ്ണൻ മറുപടി നൽകി. അരവിന്ദും ശരണ്യയും തമ്മിലുള്ള ടിക്ക് ടോക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.

CATEGORIES
TAGS