കാത്തിരിപ്പിന് വിരാമം!! നീണ്ട ഒരിടവേളയ്ക്ക് ശേഷം നടി ചന്ദ്ര ലക്ഷ്മൺ മടങ്ങിയെത്തുന്നു..!!

കാത്തിരിപ്പിന് വിരാമം!! നീണ്ട ഒരിടവേളയ്ക്ക് ശേഷം നടി ചന്ദ്ര ലക്ഷ്മൺ മടങ്ങിയെത്തുന്നു..!!

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ ചന്ദ്ര ലക്ഷ്മണ്‍ മടങ്ങിയെത്തുന്നു. നീണ്ട ഒരു ഇടവേളയ്ക്കു ശേഷമാണ് മലയാളത്തിന്റെ പ്രിയതാരം ചന്ദ്ര ലക്ഷ്മണ്‍ അഭിനയരംഗത്തേക്ക് വീണ്ടും മടങ്ങിയെത്തുന്നത്. ഗോസ്റ്റ് റൈറ്റര്‍ എന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചുവരവ് നടത്തുന്നത്.

സോഷ്യല്‍ മീഡിയയിലൂടെ ചന്ദ്രയാണ് ഈ സന്തോഷവാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്. സ്റ്റോപ്പ് വയലന്‍സ്, ചക്രം തുടങ്ങിയ ചിത്രങ്ങളിലൂടെ താരം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരന്‍ കൂടിയാണ്. ചന്ദ്ര സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് :-

എന്റെ പുതിയ ചിത്രം ‘ഗോസ്റ്റ് റൈറ്റര്‍’ ഇന്ന് മുതല്‍ ആരംഭിക്കുന്നു. ഇത് സിനിമയെ ഇഷ്ടപ്പെടുന്ന ഒരു കൂട്ടം ആളുകള്‍ക്കുള്ളതാണ്. ഞാന്‍ മുമ്പ് കൈകാര്യം ചെയ്തിട്ടില്ലാത്ത ഒരു റോളാണ് ചിത്രത്തില്‍ ലഭിച്ചിരിക്കുന്നത്. അതിനാല്‍ കൂടുതൽ ആവേശത്തിലാണ്.. ഞാനും ഷൂട്ടിംഗില്‍ ആവേശത്തിലാണ്. നമ്മുടെ പ്രിയപ്പെട്ട ചിത്രങ്ങളായ ദൃശ്യം, കഥപറയുമ്പോള്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ ചിത്രീകരിച്ച തൊടുപുഴയിലാണ് ഷൂട്ടിങ്.

കേരളത്തിന്റെ ഹോളിവുഡ് എന്നറിയപ്പെടുന്ന ഇത്തരമൊരു സ്‌നേഹമുള്ള ആളുകളുള്ള മനോഹരമായ സ്ഥലമാണിത്. ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷം എന്നെ മലയാളത്തില്‍ കാണാതിരുന്നിട്ടും ഇന്നും എല്ലാ സ്‌നേഹവും തരുന്നതില്‍ സന്തോഷമുണ്ട്. എന്റെ പ്രേക്ഷകരില്‍ നിന്ന് വളരെയധികം സ്‌നേഹവും പിന്തുണയും ഞാന്‍ എല്ലായ്‌പ്പോഴും പ്രതീക്ഷിക്കുന്നു.. ചന്ദ്ര കുറിച്ചു.

CATEGORIES
TAGS