‘കളിയും ചിരിയുമായി നടി ദുർഗാ കൃഷ്ണ അരുവിയിൽ..’ – പുതിയ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ!!

‘കളിയും ചിരിയുമായി നടി ദുർഗാ കൃഷ്ണ അരുവിയിൽ..’ – പുതിയ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ!!

‘വിമാനം’ എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിലേക്ക് ഓടിക്കയറി പ്രിയനടിയാണ് ദുർഗ കൃഷ്ണ. വ്യത്യസ്തമായ അഭിനയശൈലിയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചിരുന്നു. കടുത്ത മോഹൻലാൽ ആരാധികയായ താരത്തിന്റെ ഫോട്ടോസെല്ലാം ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്.

മോഹൻലാൽ നായകനായി എത്തുന്ന ജീത്തു ജോസഫ് ചിത്രമായ റാമിൽ ഒരു പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. ദുർഗ അവസാനമായി അഭിനയിച്ച സിനിമയാണിത്. പിന്നീട് കോവിഡ് കാരണം ഷൂട്ടിങ്ങുകൾ മുടങ്ങുകയും എല്ലാവരും അവരുടെ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുകയൂം ചെയ്തു വരികയായിരുന്നു. അടുത്തിടെ ദുർഗയുടെ ഒരു ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

നാടൻ വേഷങ്ങളിൽ സിനിമയിൽ കണ്ട ദുർഗയെ അല്ല ഫോട്ടോഷൂട്ടിൽ ആരാധകർ കണ്ടത്. ഒരു ഗംഭീര മേക്കോവർ എന്ന് തന്നെ പറയേണ്ടി വരും. ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി എത്തിയ ദുർഗ ശരിക്കും തന്റെ ആരാധകരെ ഞെട്ടിച്ചു കളഞ്ഞു. ദി ബോസ് എന്ന ഫോട്ടോ സീരീസ് ആയിരുന്നു താരം പോസ്റ്റ് ചെയ്തത്. ഇപ്പോഴിതാ ഓണം സ്പെഷ്യലായി ഒരു ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് ദുർഗാ.

ഒരു അരുവിയിൽ പാറക്കെട്ടിന് മുകളിലൂടെ ഒഴുക്കുന്ന വെള്ളത്തിൽ കളിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ഫാഷൻ ഫോട്ടോഗ്രാഫറായ അരുൺ ചേലാടാണ് ദുർഗയുടെ ഈ ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. ദേവരാത്തിന്റെ വസ്ത്രങ്ങൾ ധരിച്ച താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നത് വികാസാണ്.

CATEGORIES
TAGS