‘കണ്ടാൽ ഒരു ദേവതയെ പോലെയുണ്ട്..’ – നടി റബേക്ക സന്തോഷിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

റബേക്ക എന്ന പേര് കേട്ടാൽ ഒരു പക്ഷേ മലയാളികൾക്ക് മനസ്സിലാവില്ല, പക്ഷേ കസ്തൂരിമാനിലെ കാവ്യാ എന്ന് പറഞ്ഞാൽ പെട്ടന്ന് തന്നെ ആളുകൾക്ക് മനസ്സിലാകും. അത്രത്തോളം പ്രേക്ഷക ശ്രദ്ധ നേടിയ ഒരു കഥാപാത്രമായിരുന്നു അത്. ബാലതാരമായി വന്ന് സീരിയലിൽ നായികയായി മാറിയ താരമാണ് റബേക്ക സന്തോഷ്.

കുഞ്ഞിക്കൂനൻ സീരിയലിലൂടെയാണ് റബേക്ക അഭിനയരംഗത്തേക്ക് വരുന്നത്. പിന്നീട് തിരുവമ്പാടി തമ്പാൻ എന്ന സിനിമയിൽ ഒരു ചെറിയ കഥാപാത്രം ചെയ്ത റബേക്ക ഏഷ്യാനെറ്റിൽ കസ്തൂരിമാനിൽ എത്തിയതോടെ താരപരിവേഷം ലഭിച്ചത്. ഇപ്പോൾ ഒരുപാട് ആരാധകരുള്ള താരം തന്റെ വിശേഷങ്ങൾ എല്ലാം കൂടുതലായി പങ്കുവെക്കുന്നത് ഇൻസ്റാഗ്രാമിലൂടെയാണ്.

ഇപ്പോഴിതാ താരം ചെയ്ത ഒരു ഫോട്ടോഷൂട്ട് ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഒരു ദേവതയെ പോലെ അതിസുന്ദരിയായ താരത്തിനെ ചിത്രത്തിൽ കാണാം. അലൻ ജോർജ് എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയകളിൽ വൈറലാണ്.

ഈ ലോക് ഡൗൺ കാലത്ത് റബേക്ക അഭിനയിച്ച ‘പുലിവാല് സ്റ്റോറീസ്’ എന്ന വെബ് ‌സീരീസും വൈറലാണ്. ഇറങ്ങിയ വിഡിയോകൾക്ക് എല്ലാം ഗംഭീര അഭിപ്രായമാണ് കാഴ്ചക്കാർക്ക് ഇടയിൽ നിന്ന് ലഭിച്ചിരിക്കുന്നത്. വീണ്ടും സീരിയലുകളുടെ ഷൂട്ടിംഗ് എല്ലാം ആരംഭിച്ചിരിക്കുകയാണ്. കസ്തൂരിമാനിലെ ജീവയുടെ കാവ്യയുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ കാണാൻ കാത്തിരിക്കുകയാണ് കുടുംബപ്രേക്ഷകർ.

CATEGORIES
TAGS
NEWER POST‘ഞങ്ങളുടേത് പ്രണയവിവാഹം ആയിരുന്നു, ജോലി രാജിവെച്ചാണ് സീരിയലിലേക്ക് വന്നത്..’ – നടൻ അരുൺ രാഘവൻ
OLDER POST‘എന്നെ വീട്ടുകാർ അങ്ങനെയല്ല വളർത്തിയത്, ഒളിച്ചോടി കല്യാണം കഴിക്കില്ല..’ – നയൻതാരയുടെ വീഡിയോ വൈറൽ